ശ്രീനിവാസനെയും വിനീതിനെയും അനുകരിക്കാന്‍ ശ്രമിച്ചതാണോ ധ്യാന്‍? വെറുതെ പറഞ്ഞുപോയതാണെന്ന് താരപുത്രന്‍!

By Nimisha

അച്ഛനും ജ്യേഷ്ഠനും പിന്നാലെ സിനിമയിലേക്കെത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസ്. മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകളിലൊരാള്‍ കൂടിയായ ശ്രീനിവാസന്‍ തിരക്കഥയിലും മികച്ച പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശ്രീനിവാസന്റെ പിന്നാലെയാണ് മൂത്ത മകനായ വിനീത് സിനിമയിലേക്കെത്തിയത്.

അഭിനയത്തിലും പാട്ടിലും മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലുമെല്ലാമായി കഴിവ് തെളിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ ചിത്രമായ തിരയിലൂടെയാണ് ധ്യാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. തിരയ്ക്ക് പിന്നാലെ കുറച്ച് ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. അഭിനയത്തില്‍ മുന്നേറുമ്പോഴും സംവിധാന മോഹം താരപുത്രന്റെ മനസ്സിലുണ്ടായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതി അഭിനയിച്ച ചിത്രമായ ഗൂഢാലോചന നവംബര്‍ മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

തിരക്കഥ എഴുതിയതിന് പിന്നില്‍

തിരക്കഥ എഴുതിയതിന് പിന്നില്‍

ഗൂഢാലോചനയുടെ കഥ വായിച്ചതിന് ശേഷമാണ് ഇത് ഒന്ന് മാറ്റിയെഴുതിയാലോ എന്ന് ആലോചിച്ചത്. ഇക്കാര്യം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് പറഞ്ഞപ്പോഴാണ് അവര്‍ തിരക്കഥ എഴുതാന്‍ തീരുമാനിച്ചത്.

എഴുത്തിന്റെ തുടക്കം

എഴുത്തിന്റെ തുടക്കം

സംവിധാനമായിരുന്നു പഠിച്ചത്. അച്ഛനും ചേട്ടനും വീട്ടിലിരുന്ന് എഴുതുന്നതൊക്കെ കണ്ടിരുന്നുവെങ്കിലും തിരക്കഥ എഴുതുന്നത് അത്ര എളുപ്പമുള്ള പണിയായി തോന്നിയിരുന്നില്ല. ശരിക്കും പെട്ടുപോയിരുന്നുവെന്ന് താരം പറയുന്നു.

അതത് സമയത്താണ് പൂര്‍ത്തിയാക്കിയത്

അതത് സമയത്താണ് പൂര്‍ത്തിയാക്കിയത്

അതത് സമയത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. നേരത്തെ എഴുതിത്തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരം രീതികളല്ല പ്രയോഗിച്ചിരുന്നതെന്നും താരം പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം.

പ്രണവിനോടൊപ്പമുള്ള സിനിമ

പ്രണവിനോടൊപ്പമുള്ള സിനിമ

മോഹന്‍ലാലിന്റെ മകനായ പ്രണവിനോടൊപ്പം സിനിമ ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ അഭിനയത്തില്‍ തനിക്ക് അത്ര താല്‍പര്യമില്ലെന്നും വിനീത് പറഞ്ഞാല്‍ അത് ചെയ്യുമെന്നും താരം പറയുന്നു.

നിവിന്‍ പോളിയും നയന്‍താരയും

നിവിന്‍ പോളിയും നയന്‍താരയും

തിരക്കഥയ്ക്ക് പുറമെ സംവിധാനത്തിലും ചുവട് വെയ്ക്കാനൊരുങ്ങുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.നിവിന്‍ പോളിയും നയന്‍താരയും നായികാനായകന്‍മാരയെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X