»   » മമ്മൂട്ടിയും പൃഥ്വിയും ശ്രമിച്ചിട്ട് നടന്നില്ല.. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വേണ്ടിവന്നു!

മമ്മൂട്ടിയും പൃഥ്വിയും ശ്രമിച്ചിട്ട് നടന്നില്ല.. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വേണ്ടിവന്നു!

Posted By:
Subscribe to Filmibeat Malayalam

പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട കുഞ്ഞാലി മരക്കാറിന്റെ ജീവിതം പശ്ചാത്തലമാക്കി സിനിമ ഇറങ്ങുന്നു. ഇതിഹാസ പുരുഷന്റെ വേഷത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ എത്തും. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞാലി മരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യുന്നുവെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

അമല്‍ നീരദായിരുന്നു ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. ശങ്കര്‍ രാമകൃഷ്ണനായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇടയ്ക്ക് കുഞ്ഞാലിമരക്കരായി മമ്മൂട്ടിയുടെ ഫോട്ടോയും പുറത്തുവന്നിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഈ ബിഗ്ബജറ്റ് ചിത്രം പ്ലാന്‍ ചെയ്തത്. എന്നാല്‍ എന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംവിധായകന്‍ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും

മലയാളത്തിന് ഒട്ടനവധി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുകയാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചെത്തിയ ഒപ്പം മികച്ച വിജയം നേടിയിരുന്നു.

കുഞ്ഞാലിമരക്കാരുടെ ജീവിതകഥ

ഇതിഹാസ പുരുഷനായ കുഞ്ഞാലിമരക്കാരുടെ ജീവിതകഥ പറയുന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് പ്രിയദര്‍ശന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രാരംഭ ഘട്ട ജോലികള്‍ പുരോഗമിക്കുന്നു

സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ ഘട്ട റിസര്‍ച്ച് വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്. ഒരു കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ ഗവേഷണത്തിന്റെ ആവശ്യമുണ്ട്

പൊതുജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇതുവരെ ശേഖരിച്ചത്. കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദഹം പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രം

ആറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് പടയ്ക്ക് മുന്നില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്‍മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍ എന്നത്. നാല് പ്രധാനികളുണ്ടെന്നും ഇവയില്‍ മോഹന്‍ലാല്‍ ചെയ്യുന്നത് ഏതാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

നേരത്തെയും തീരുമാനിച്ചിരുന്നു

കുഞ്ഞാലി മരക്കാരുടെ ജീവിതം പശ്ചാത്തലമാക്കി സിനിമ ഒരുക്കാന്‍ നേരത്തെയും തീരുമാനിച്ചിരുന്നു. മിനിസ്‌ക്രീനില്‍ പരമ്പരകള്‍ പ്രേക്ഷേപണം ചെയ്തിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നുവെന്ന് പ്രഖ്യാപനം

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാരുടെ ജീവിതം സിനിമയാക്കുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് പ്രഖ്യാപിച്ചിരുന്നു. ശങ്കര്‍ രാമകൃഷ്ണനായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

പ്രധാന വേഷത്തില്‍ പൃഥ്വിയും

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഈ പ്രൊജക്ട് പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ തന്നെ വരേണ്ടി വന്നു

ഇതിഹാസ പുരുഷന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ നായകനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ തന്നെ വേണ്ടി വന്നു. പുതിയ വാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകരുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

പ്രതീക്ഷയോടെ കാത്തിരിക്കുന്നു

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ ആവേശമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി താരം മുന്നേറുകയാണ്. ഒടിയനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത എത്തിയിട്ടുള്ളത്

English summary
The movie will be a mix of fiction and facts as information about many of the incidents that happened during the era is unavailable. It's all scattered and we are trying to combine all of that and come up with a good storyline," he says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam