പണി പാളിയോ? ദൃശ്യം 2 ക്ലൈമാക്‌സ് മോഹന്‍ലാല്‍ തന്നെ ലീക്ക് ആക്കിയോയെന്ന് സോഷ്യല്‍ മീഡിയ!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ആദ്യ ഭാഗം മലയാള സിനിമയുടെ മുഖം തന്നെ മാറ്റിമറിച്ചതായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതിയ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിലൊന്നാണ്. അതുകൊണ്ട് തന്നെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ജോര്‍ജുകുട്ടിയുടെ കഥയുമായി എത്തുമ്പോള്‍ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്, ഇത്തവണ എന്ത് ട്വിസ്റ്റാണ് തങ്ങളെ കാത്തിരിക്കുന്നത് എന്നറിയാനായി.

ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 19നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. വമ്പന്‍ ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമായിരുന്നു ദൃശ്യം. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിലും ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ കഥ എന്തായിരിക്കുമെന്ന പ്രവചനങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് മോഹന്‍ലാല്‍ തന്നെ ലീക്ക് ചെയ്‌തോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ.

ക്ലൈമാക്‌സ് മോഹന്‍ലാല്‍ തന്നെ ലീക്കാക്കി

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍. ജയിലനകത്തായാലും അയാള്‍ സത്യം പറയണമെന്നില്ലല്ലോ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതോടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് മോഹന്‍ലാല്‍ തന്നെ ലീക്കാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍

മൂന്നാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ജയിലിനകത്തായാലും അയാള്‍ സത്യം പറയണമെന്നില്ലല്ലോ. ജയിലിലായാലല്ലേ അടുത്തതില്‍ ജയില്‍ ചാടി മൂന്നാം ഭാഗം ഉണ്ടാക്കാന്‍ പറ്റൂവെന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സും ട്വിസ്റ്റും അതിലെ നായകന്‍ തന്നെ ലീക്ക് ചെയ്യുന്ന സംഭവം ആദ്യമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ട്രെയിലര്‍ ലീക്കായിരുന്നു

മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരവധി പേരാണ് ട്രോളുകളുമായെത്തിയത്. അതേസമയം മോഹന്‍ലാല്‍ പറഞ്ഞത് ക്ലൈമാക്‌സ് അല്ലെന്നും ഇതെല്ലാം ട്രെയിലറില്‍ തന്നെയുള്ള കാര്യമാണെന്നുമാണ് മറ്റൊരു വിഭാഗത്തിന്‌റെ വിലയിരുത്തലുകള്‍. ഇതെല്ലാം പ്രചരണത്തിന്റെ ഭാഗമാണെന്ന് വരെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ലീക്കായിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ഇതിനിടയില്‍ ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതത്തിലുണ്ടായ മാറ്റം ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകരുടെ ആകാംഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുണ്ട്. മുരളി ഗോപിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മൂന്നാം ഭാഗം ഉണ്ടാകുമോ?

ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ അതേക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ദൃശ്യം പൂര്‍ത്തിയായപ്പോള്‍ തന്നോട് പലരും രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ഇല്ല എന്നായിരുന്നു അന്ന് താന്‍ നല്‍കിയ മറുപടി. പക്ഷെ പിന്നീട് ദൃശ്യം 2 സംഭവിച്ചു. അതുപോലെ ഇപ്പോള്‍ മൂന്നാം ഭാഗത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോഴില്ല എന്ന് മാത്രമേ പറയാനാകൂവെന്നും ജീത്തു പറഞ്ഞിരുന്നു.

റാം എത്തുക

ലോക്ക്ഡൗണിന് മുമ്പ് റാം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അണിയറയിലായിരുന്നു ജീത്തുവും മോഹന്‍ലാലും. ലോക്ക്ഡൗണ്‍ ആയതോടെ റാമിന്റെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീടാണ് ജീത്തു ദൃശ്യം 2 പ്രഖ്യാപിക്കുന്നത്. റാമിന്റെ 40 ശതമാനത്തോളം ചിത്രീകരണം ഇനിയും ബാക്കിയുണ്ട്. വിദേശത്താണ് ചിത്രീകരിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ എപ്പോഴായിരിക്കും റാം എത്തുക എന്ന് പറയാനാകില്ലെന്നും ജീത്തു പറയുന്നു.

Read more about: drishyam mohanlal jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X