Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
മീനാക്ഷിയുടെ പിറന്നാള്‍ കളറാക്കി ദിലീപും കാവ്യയും; ചിത്രങ്ങള്‍ വൈറല്‍
താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. എന്താണ് താരുപുത്രന്മാരും പുത്രിമാരും ചെയ്യുന്നത് എന്നറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്ന്ന് മക്കള്‍ സിനിമിയിലേക്ക് എത്തുന്നത് പതിവായതു കൊണ്ട് തന്നെ പലരും സിനിമാ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന താരുപുത്രിയാണ് മീനാക്ഷി.
ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരെ നേടാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

ദിലീപും കാവ്യ മാധവനും ചേര്‍ന്ന് മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മീനാക്ഷിയുടെ കോളേജിലെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേരുവാന്‍ എത്തിയിരുന്നു.
അതേസമയം കമന്റുകളിലൂടെ മിക്കവരും ചോദിക്കുന്നത് അമ്മ മഞ്ജു വാര്യരെ കുറിച്ചാണ്. മഞ്ജു എവിടെയാണെന്നും മഞ്ജുവിനെ ക്ഷണിച്ചില്ലേയെന്നുമാണ് ചിലരുടെ കമന്റുകള്‍. അമ്മയും മകളുമുള്ള ചിത്രം കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ പിറന്നാള്‍ കൂടുതല്‍ കളറാകുമായിരുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം മീനാക്ഷിയ്ക്കായി പിറന്നാള്‍ കളറാക്കിയ ദിലീപിനേയും കാവ്യയേയും സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്.
സാരിയില്‍ തിളങ്ങി മാളവിക; ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍
അച്ഛന്റേയും അമ്മയുടേയും വഴിയെ മീനാക്ഷിയും സിനിമയിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ മീനാക്ഷിയ്ക്ക് സിനിമാമോഹമില്ലെന്നാണ് സൂചനകള്‍. ഡോക്ടറാവുകയാണ് മീനാക്ഷിയുടെ ആഗ്രഹം. ചെന്നൈയിലാണ് താരപുത്രി പഠിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മീനാക്ഷി സൂചനകളൊന്നും നല്‍കിയിട്ടില്ല.
Recommended Video
നേരത്തെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ നിന്നുമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നടി നമിത പ്രമോദിനും കൂട്ടുകാരികള്‍ക്കുമൊപ്പമുള്ള മീനാക്ഷിയുടെ നൃത്തവീഡിയോയും വൈറലായി മാറിയിരുന്നു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു