ദിലീപിനെ അനുകൂലിക്കുന്നതിനുള്ള കാരണമിത്! വിമർശകർക്ക് മുന്നിൽ ചങ്കൂറ്റത്തോടെ തുറന്നടിച്ച് നടി

ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന നടപടിയെ കുറിച്ച് ഒന്നു കൂടി ആത്മപരിശോധന ചെയ്യണമെന്ന് താരം പറഞ്ഞു

Recommended Video

ദിലീപ്പ് അനുകൂലികളെ കണ്ടംവഴി ഓടിച്ചു സജിത മഠത്തിൽ

ഇപ്പോൾ മലയാള സിനിമ ലോകം ഒന്നടങ്കം സംസാരിക്കുന്നത് ദിലീപിന്റെ അമ്മയിലെ മടങ്ങി വരവിനെ കുറിച്ചാണ്. മലയാള സിനിമ മേഖലയിലുള്ള ഭൂരിഭാഗം താരങ്ങളും ദിലീപിന്റെ രണ്ടാം വരവിന് പച്ചക്കൊടിയാണ് കാണിക്കുന്നത്. താരസംഘടനയായ അമ്മയുടെ പുതിയ നടപടി സിനിമ മേഖലയെ തന്നെ പിടിച്ചുലച്ചിട്ടുണ്ട്. ഇത് വീണ്ടും മറ്റൊരു പിളർപ്പിന് കാരണമാകുമോ എന്നാണ് നോക്കി കാണേണ്ടത്.

പറയാതിരിക്കാൻ വയ്യ!! വനിത സംഘടനയുടെ ആരോപണങ്ങൾക്ക് ഉഗ്രൻ മറുപടി, പറയുന്നത് ഇങ്ങനെ..
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യൂസിസി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടിനെതിരെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. വനിത സംഘടനയിലെ മറ്റ് അംഗങ്ങളായ സജിത മഠത്തിൽ, ദീദി ദാമോദരൻ, റിമ കല്ലിങ്കൽ എന്നിവർ അമ്മയുടെ പുതിയ തീരുമാനത്തിനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ പുതിയ തീരുമാനത്തിനെപ്പറ്റി നടി സജിത മഠത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  നിലനിൽപ്പിനെ ഭയക്കുന്നു

നിലനിൽപ്പിനെ ഭയക്കുന്നു

ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന നടപടിയെ കുറിച്ച് ഒന്നു കൂടി ആത്മപരിശോധന ചെയ്യണമെന്ന് താരം പറഞ്ഞു. നിലനിൽപ്പിനെ ഭയന്നാണ് പലരും ദിലീപിനേയും ഇക്കാര്യത്തിലുളള അമ്മയുടെ നിലപാടിനേയും അനുകൂലിക്കുന്നതെന്നും സജിത പറഞ്ഞു. ഇവർ മാത്രമല്ല വനിത സംഘടനയിലെ ഭൂരിഭാഗം താരങ്ങളും അമ്മയുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഡബ്യൂസിസിയിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെങ്കിലും പിന്നീട് ഒരോർത്തരം തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ദിലീപിനെ  അമ്മയിൽ നിന്ന് എന്തിനു പുറത്താക്കി

ദിലീപിനെ അമ്മയിൽ നിന്ന് എന്തിനു പുറത്താക്കി

ദിലീപിനെ തിരിച്ചെടുക്കുന്നുവെന്നുളള തീരുമാനം തന്നെ ഞെട്ടിച്ചില്ലെന്ന് തിരക്കഥാകൃത്തും വനിത സംഘടനയിലെ അംഗവുമായ ദിദി ദാമോദരൻ പറഞ്ഞു. കാരണം കുറ്റാരോപിതാനായി ജയിലിൽ കഴിയുമ്പോൾ തന്നെ ദിലീപിനെ സന്ദർശിക്കാൻ താരങ്ങൾ പോയിരുന്നു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമായെന്ന് ന്യൂസ്‌റപ്റ്റിനോട് പറഞ്ഞത്. എന്നാൽ തനിയ്ക്ക് ഇപ്പോഴും മനസിലാകാത്ത ഒരു കാര്യം എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്നാണ്. കാരണം അന്നത്തെ അവസ്ഥ തന്നെയാണ് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഇവർ ‌പറഞ്ഞു.

അമ്മയിൽ തുടരില്ല

അമ്മയിൽ തുടരില്ല

ഇങ്ങനെയാണെങ്കിൽ അമ്മയിൽ തുടരാൻ താൽപര്യമില്ലെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞു. റിപ്പോർട്ടർ ടിവിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മൂന്ന് മാസത്തോളം ജയിലിൽ കിടന്ന്, രണ്ട് തവണ ജാമ്യം നിഷേധിച്ച ഒരു വ്യക്തിയും അതുപോലെ അതിൽ നിന്ന് അതിജീവിച്ച ഒരു വ്യക്തിയും ഈ സംഘടനയുടെ ഭാഗമാണ്. എന്നാൽ സംഘടന വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട് തങ്ങൾ കുറ്റാരോപിതന്റെ ഭാഗത്താണെന്ന്. ഇനി എന്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ സംഘടനയിൽ തുടരേണ്ടതെന്ന് തനിയ്ക്കും അതിജീവിച്ച ആ വ്യക്തിയ്ക്കും മറ്റ് അംഗങ്ങൾക്കും മനസിലാക്കിപ്പിക്കേണ്ട് 'അമ്മ'യുടെ ഉത്തരവാദിത്തമാണ്. അക്കാര്യം 'അമ്മ' ഞങ്ങളെ ബോധ്യപ്പെടുത്താതെ ഈ സംഘടനയില്‍ തുടരേണ്ട ആവശ്യമില്ല എന്ന് ഞങ്ങള്‍ എല്ലാവരും കരുതുന്നതെന്ന് റിമ പറഞ്ഞു.

വിമർശനങ്ങൾ

വിമർശനങ്ങൾ

ദിലീപിനെ തിരിച്ചെടുക്കുന്നതുമായ ബന്ധപ്പെട്ടിട്ടുളള അമ്മയുടെ നിലപാടിനെ വിമർശിച്ച താരങ്ങൾക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സിനിമ മേഖലയിൽ ഉള്ള ഭൂരിഭാഗം താരങ്ങളും ദിലീപിന്റെ മടങ്ങി വരവിനെ അനുകൂലിക്കുകയാണ്. ദിലീപിനെ പുറത്താക്കിയത് നിയമ പരമായിട്ടല്ല എന്നായിരുന്നു ഇവരുടെ വാദം. അമ്മയ്ക്കെതിരെ വേണമെങ്കിൽ ദിലീപിന് നിയമ നടപടി സ്വീകരിക്കാമായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ അവസഥയ്ക്ക് ഇപ്പോൾ മാറ്റമൊന്നുമില്ലെന്നും കേസ് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു വനിത സംഘടനയുടെ നിലപാട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X