അമ്മയിലേയ്ക്ക് ദിലീപ് മടങ്ങിയെത്തുന്നു!! പിന്തുണച്ച് വനിത താരങ്ങളും, തീരുമാനമെടുക്കേണ്ടത് ദിലീപ്
പുറത്താക്കിയ നടപടി നിയമപരമല്ലെന്ന് വിലയിരുത്തല്‍
താര സംഘടനയായ അമ്മയുടെ നേതൃമാറ്റം ഒരു തരത്തിൽ ദിലീപ് ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. താരത്തിന് വീണ്ടും അമ്മയിലേയ്ക്കുളള തിരിച്ച് വരവിന് കഴമൊരുങ്ങുകയാണ്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് ദിലീപിനെ അമ്മയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. എന്നാൽ പുതിയ ഭരണാധികാരികൾ വന്നതോടെ ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് മടക്കി കൊണ്ടു വരണമെന്ന് ആവശ്യം അംഗങ്ങൾ ഉയർത്തിയിരിക്കുകയാണ്.
ജൂൺ 24 ഉം മോഹൻലാലുമായി അടുത്ത ബന്ധം!! സിനിമ ജീവിതത്തിലെ സുപ്രധാന ദിനം, എന്താണെന്ന് കാണാം
പുതിയ നേതൃമാറ്റം ചുമതല എടുത്തതിന് ശേഷം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം താരങ്ങൾ ഉന്നയിച്ചത്. മോഹൻലാൽ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. ഭൂരിഭാഗം താരങ്ങളും യോഗത്തിൽ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വനിത അംഗങ്ങളും താരത്തിന് നേരെ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.

ദിലീപ് അമ്മയിലേയ്ക്ക്
താരങ്ങൾ ഒന്നടങ്കം ദിലിപിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. യോഗത്തിന്റെ പ്രധാന വിഷയങ്ങളിലെന്നായിരുന്നു ദിലീപിന്റെ മടങ്ങി വരവ്. യോഗം ആരംഭിച്ചപ്പോൾ തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം താരങ്ങൾ അഭിപ്രായപ്പെട്ടു. ഇനി ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇതിനെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളും.

ദിലീപിന് കോടതിയിൽ പോകാം
ദിലീപിനെ അന്ന് അമ്മയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നെന്നു. . അമ്മയുടെ നടപടിയ്ക്കെതിരെ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ടു. പുറത്താക്കലിനെതിരെ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദിലീപിനെ തിരിച്ചെത്തിക്കാന്‍ ധാരണ ആയിരിക്കുന്നത്.

ദിലീപിന്റെ അഭിപ്രായം
അമ്മയിലെ അംഗങ്ങൾ ദിലീപിന്റെ മടങ്ങി വരവിനായി ഒറ്റക്കെട്ടായി നിന്നുവെങ്കിലും വിഷയത്തിൽ ദിലീപിന്റെ തീരുമാനം നിർണ്ണായകമാണ്. അമ്മയിലെ മടങ്ങി വരാൻ താരത്തിന് താൽപര്യമുണ്ടോ എന്ന് ആരാഞ്ഞതിനു ശേഷമാത്രമേ വിഷയത്തിൽ ഭരണ സമിതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. അമ്മയില്‍ നിന്ന് പുറത്താക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുന്നത്.മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ഉണ്ടായിരിക്കുന്ന ആദ്യ തീരുമാനങ്ങളില്‍ ഒന്നാണിത്.


Click it and Unblock the Notifications