ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല!! AMMAക്കെതിരെ വിമർശനവുമായി മുൻ ജനറൽ സെക്രട്ടറി
കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായ നടിപടിയല്ലെന്നും ടി പി മാധവന്‍ പറഞ്ഞു.
താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ച നാടമാർക്ക് പിന്തുണയുമായി മുൻ സംഘടന ജനറൽ സെക്രട്ടറി ടിപി മാധവൻ. ഇത്തരമൊരു സാഹചര്യത്തിൽ നടിമാർ സ്വീകരിച്ച നിലപാട് വളരെ ധീരമായതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

അമ്മയിൽ നിന്ന് ഇപ്പോഴും ചിലർ വിളിച്ച് അന്വേഷിക്കാറുണ്ട്. കൂടാതെ 5000 രൂപ വീതം പെൻഷൻ കിട്ടാറുണ്ടെന്നും ടിപി മാധവൻ വ്യക്തമാക്കി. പ്രായത്തിന്റെ അരോഗ്യ പ്രശ്നങ്ങൾ മൂലം ഒരു കാലത്ത് ബിഗ് സ്ക്രീനിൽ കത്തി നിന്ന താരം ഇപ്പോൾ പത്തനാപുരം ഗാന്ധി ഭവനിലാണ് കഴിയുന്നത്.1975 മുതൽ 2016 വരെയുല്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ടിപി മാധവൻ. മോഹൻലാൽ മമ്മൂട്ടി എന്നു വേണ്ട മുൻനിര താരങ്ങളോടൊപ്പം തിളങ്ങാൻ മാധവിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി ഇദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കൂടാതെ താര സംഘടനയായ എഎംഎംഎയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം
ഒഴിവാക്കേണ്ട നടിമാരുടെ പേരുകൾ സിനിമക്കാരുടെ ഗ്രൂപ്പുകളിൽ!! കുടുതലും ഡബ്യൂസിസി അംഗങ്ങൾ
ദിലീപിനെ തിരിച്ചെടുത്തു കൊണ്ടുള്ള എഎംഎംഎയുടെ നിലപാടിനെ എതിർത്ത് ഇതിനോടകം തന്നെ ഒരുപാട് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അഭിനേതാക്കൾക്കുപരി സിനിമയുടെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും താര സംഘടനയുടെ നിലപാടിനെ വിമർസിച്ചും രാജിവെച്ച് പുറത്ത് പോയ താരങ്ങളെ പ്രശംസിച്ചും രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications