ഞാന്‍ എല്ലാവരേയും നോക്കി, പക്ഷെ ആരും തിരിച്ചറിഞ്ഞില്ല; ബസന്തിയായതിനെ കുറിച്ച് നിത്യ ദാസ്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ഈ പറക്കും തളിക. ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും ടിവിയില്‍ വന്നാല്‍ കാണാത്തവര്‍ ചുരുക്കമാണ്. ചിത്രത്തിലൂടെ സിനിമയിലെത്തിയ നായികയാണ് നിത്യ ദാസ്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ നിത്യ വേഷമിട്ടത്. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് നിത്യ. തമിഴ് സീരിയലുകളില്‍ സജീവമാണ് നിത്യ.

ഈ പറക്കും തളികയില്‍ ആദ്യം നിത്യ എത്തുന്നത് ബസന്തി എന്ന നാടോടി പെണ്‍കുട്ടിയായിട്ടാണ്. പിന്നീടാണ് നിത്യ യഥാര്‍ത്ഥ രൂപത്തില്‍ എത്തുന്നത്. ഇത് സിനിമയിലെ നിര്‍ണായക രംഗങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിത്യ ദാസ്. കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോഴായിരുന്നു നിത്യ മനസ് തുറന്നത്.

Nithya Das

''സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്, അതും നായികയായിട്ട് എന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും പോയത്. അവിടെ ചെന്നപ്പോള്‍ ആദ്യം ഇടുന്നത് ആ മേക്കപ്പ് ആയിരുന്നു. അതിന് ശേഷം ഞാന്‍ നാട്ടിലെ ആരേയും വിളിച്ചിട്ടില്ല. മേക്കപ്പ് ചെയ്ത് കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ ഞാന്‍ ടിഷ്യൂ പേപ്പര്‍ എടുത്ത് കുറച്ച് തുടച്ചു വെക്കുമായിരുന്നു'' നിത്യ പറയുന്നു.

''തീയേറ്ററില്‍ റിലീസ് ദിവസം സിനിമ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു. അവര്‍ക്കൊന്നും എന്ന മനസിലാകുന്നില്ലായിരുന്നു. ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് എന്നെ മനസിലായത്'' നിത്യ ഓര്‍ക്കുന്നു.

ഈ പറക്കും തളികയ്ക്ക് ശേഷം നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, കഥാവശേഷന്‍, സൂര്യകിരീടം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നിത്യ. 2007 ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് അവാസനം തീയേറ്ററിലെത്തിയ സിനിമ. വിവാഹത്തോടെ സിനിമയോട് വിടപറയുകയായിരുന്നു. അരവിന്ദ് സിങ് ജാംവാല്‍ ആണ് നിത്യയുടെ ഭര്‍ത്താവ്.

Recommended Video

ആരുമറിയാത്ത ബാല്യകാല കഥ വെളിപ്പെടുത്തി ഭാഗ്യലക്ഷമി

2005 ല്‍ ഒരു വിമാന യാത്രയ്ക്കിടെയാണ് നിത്യയും അരവിന്ദും പരിചയപ്പെടുന്നത്. നിത്യ യാത്ര ചെയ്തിരുന്ന വിമാനത്തിലെ ക്രൂവിലെ അംഗമായിരുന്നു അരവിന്ദ്. പിന്നീട് രണ്ട് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. നേരത്തെ കശ്മീരിലായിരുന്നു നിത്യ താമസിച്ചിരുന്നത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

Read more about: nithya das dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X