twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൈവം എന്തെന്ന് അല്‍ഫോണ്‍സ് പുത്രന്‍; തേങ്ങയില്‍ വെള്ളം നിറക്കുന്നവനെന്ന് സോഷ്യല്‍ മീഡിയ!

    |

    പ്രേമം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ഓളം തീര്‍ത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സിനിമകളിലൊന്നാണ്. നിവിന്‍ പോളിയെ മലയാള സിനിമയിലെ മിന്നും താരമാക്കിയ ചിത്രം കേരളത്തിന് പുറത്തും വന്‍ വിജയമായി മാറിയിരുന്നു.

    അല്‍ഫോണ്‍സിന്റെ മൂന്നാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. ഫഹദ് ഫാസിലിനേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പാട്ട് ആണ് അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം. ലോക സിനിമ ചരിത്രത്തില്‍ യാതൊരു പുതുമയുമില്ലാതെ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രം എന്നാണ് തന്റെ സിനിമയെ കുറിച്ച് അല്‍ഫോണ്‍സ് പറയുന്നത്.

    Alphonse Puthren

    അതേസമയം സോഷ്യല്‍ മീഡിയയില്‍ അധികം സജീവമായിരുന്നില്ല അല്‍ഫോണ്‍സ്. ഈയ്യടുത്താണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ പുതിയൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത്തവണ സിനിമയുമായി ബന്ധമുള്ളതല്ല പോസ്റ്റ്. കാര്യം ഇത്തിര ആത്മീയമാണ്. ദൈവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

    സയന്‍സിനെ സംബന്ധിച്ച് എന്താണ് ദൈവം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സയന്‍സ് പിന്തുടരുന്നവര്‍ ഇവിടെ പറയുക. ചുരുക്കത്തില്‍ ഞാന്‍ എല്ലാ യുക്തിവാദികളോടും നിരീശ്വരവാദികളോടുമാണ് ചോദിക്കുന്നത്. ദൈവത്തെ നിര്‍വചിക്കുക. ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് അറിയാന്‍ താല്‍പര്യം ഉണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.പിന്നാലെ മറുപടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്.

    മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

    രസകരമായ മറുപടികളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. പിന്നെ സയന്‍സിന് ഗോഡിനെ പറ്റി ഡെഫനിഷന്‍ ഉണ്ടാക്കലാണല്ലോ പണി തേങ്ങയില്‍ വെള്ളം നിറക്കുന്നതാരാണോ അയാള്‍ ആണ് ഗോഡ് ഇന്‍ മൈ ഒപ്പിനിയന്‍.
    ദൈവം ശരിക്കും ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് പറയാനേ ഇപ്പോള്‍ തല്‍ക്കാലം നിവൃത്തി ഉള്ളൂ. ഇനിയും കണ്ടുപിടിക്കാത്തത്. കാലങ്ങളായി നിലനില്‍ക്കുന്ന അന്ധ വിശ്വാസം. നിലനില്‍ക്കാത്ത ഒന്നിനെ എങ്ങനെ നിര്‍വചിക്കും. തുടങ്ങിയ രസകരമായ കമന്റുകളാണ് അല്‍ഫോന്‍സിന്റെ പോസ്റ്റിന് ലഭിക്കുന്നത്.

    Read more about: alphonse puthren
    English summary
    director Alphonse Puthren Asks To Define God According To Science Get Plenty Ansewers, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X