For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റഹ്‌മാന്‍ ആദ്യം നിരസിച്ചു, പറഞ്ഞത് രണ്ട് കാര്യങ്ങള്‍; ആറാട്ടില്‍ റഹ്‌മാനെ എത്തിച്ചതിനെ കുറിച്ച് ഉണ്ണികൃഷ്ണന്‍

  |

  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുകയാണ്. ഇത്തവണ കൂട്ടിന് സാക്ഷാല്‍ എആര്‍ റഹ്‌മാനും ഉണ്ടെന്നതാണ് മറ്റൊരു സന്തോഷം. ഇതേക്കുറിച്ചുള്ള ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍ നടന്ന ആറാട്ടിനെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു ബി ഉണ്ണികൃഷ്ണന്‍ മനസ് തുറന്നത്.

  മുഖശ്രീയായി ഭാനുശ്രീ; ഗ്ലാമര്‍ ഫോട്ടോഷൂട്ട് കാണാം

  ചിത്രത്തില്‍ എആര്‍ റഹ്‌മാനെ കൊണ്ടു വരിക എന്നത് തിരക്കഥാകൃത്തായ ഉദയകൃഷ്ണയ്ക്ക് തുടക്കം മുതല്‍ തന്നെയുള്ള നിര്‍ബന്ധമായിരുന്നു എആര്‍ റഹ്‌മാനെ തന്നെ കൊണ്ടു വരിക എന്നത്. ക്ലൈമാക്‌സില്‍ എആര്‍ റഹ്‌മാന്‍ എത്തുക എന്ന ആഗ്രഹം ഏറെക്കുറെ നടക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അത് സാധിച്ചെടുക്കുവായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

  തിരക്കഥ എഴുതുക സമയത്ത് ഞാന്‍ ഉദയനോട് പറഞ്ഞിരുന്നു എആര്‍ റഹ്‌മാനെ കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമാണെന്ന്. ഒന്നാമത്തെ കാര്യം നമുക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റാത്ത ആളാണ് അദ്ദേഹം എന്നതാണ്. മറ്റൊരു കാര്യം റഹ്‌മാന്‍ വളറെ ഷൈ ആയ വ്യക്തിയാണെന്നതാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ പല വലിയ സംവിധായകര്‍ വരെ ശ്രമിച്ചിട്ടും നടന്നിട്ടില്ല. എന്നാല്‍ ഉദയന്‍ അതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

  പിന്നീട് ലാല്‍ സാറിനോട് കഥ പറഞ്ഞു. ക്ലൈമാക്‌സ് ഇങ്ങനെ തീരുമാനിച്ച് മുന്നോട്ട് പോയാല്‍ എങ്ങനെ നടക്കുമെന്ന് അദ്ദേഹവും ചോദിച്ചു. റഹ്‌മാന്‍ നോ പറയുകയാണെങ്കില്‍ മറ്റൊരു ബദല്‍ വേണമെന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കില്‍ പ്രൊജക്ട് ഉപേക്ഷിക്കേണ്ട കാര്യമില്ലല്ലോയെന്നും താന്‍ ഉദയനോടും പറഞ്ഞു. അങ്ങനെ മറ്റ് ചിലരെ ഓപ്ഷനായി വെക്കുകയും ചെയ്തുവെന്നും അദ്ദേഹം പറുന്നു. എന്നാല്‍ അപ്പോഴും റഹ്‌മാന്‍ വരും എല്ലാം നടക്കുമെന്നായിരുന്നു ഉദയന്‍ പറഞ്ഞു കൊണ്ടിരുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

  പുലിമുരുകനില്‍ ലാല്‍ സാറും പുലിയുമായുള്ള കോമ്പിനേഷനു വേണ്ടി തായ്ലാന്റിലും സൗത്ത് ആഫ്രിക്കയിലും വരെ പോയ കക്ഷിയാണ് ഉദയന്‍. ഇയാള്‍ ഒരു കാര്യം പറഞ്ഞാല്‍ മാറില്ലെന്നും ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ പല വഴിക്കും റഹ്‌മാനെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോഴാണ് നടന്‍ റഹ്‌മാന്‍ വഴി എആര്‍ റഹ്‌മാനെ ബന്ധപ്പെട്ടാലോ എന്ന് ലാല്‍ സാര്‍ ചോദിക്കുന്നത്. റഹ്‌മാന്‌റെ ഭാര്യയുടെ സഹോദരിയാണ് എആര്‍ റഹ്‌മാന്‌റെ ഭാര്യ. നടന്‍ റഹ്‌മാന്‍ തന്റെ അടുത്ത സുഹൃത്താണ്. കാര്യം പറഞ്ഞപ്പോള്‍ തന്നെ സിനിമയെ കുറിച്ചും റഹ്‌മാന്‌റെ ഭാഗത്തെ കുറിച്ചുമെല്ലാം ചുരുക്കി അയക്കാന്‍ പറഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.

  പിന്നാലെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. റഹ്‌മാന്‍ റഫറന്‍സുകള്‍ വച്ചു തന്നെയായിരുന്നു ചിത്രീകരണം മുന്നോട്ട് പോയത്. പക്ഷെ റഹ്‌മാന്‍ തങ്ങളുടെ ആവശ്യം നിരസിച്ചു. പക്ഷെ വീണ്ടും ശ്രമിച്ചു. ഇത്തവണ റഹ്‌മാന്‍ ഓണ്‍ലൈന്‍ മീറ്റിംഗിന് സമ്മതിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞു. രണ്ട് കാര്യങ്ങളായിരുന്നു റഹ്‌മാന്‍ തന്നോട് പറഞ്ഞത്. ഒന്ന് മോഹന്‍ലാല്‍ എന്ന നടന്റെ ആരാധകനാണ് താനെന്നായിരുന്നു. അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും പറഞ്ഞു. രണ്ടാമത്തേത് താന്‍ സ്വന്തമായി സംഗീതം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് പല പടങ്ങളിലും ബാക്ക്ഗ്രൗണ്ട് ചെയ്തത് പിന്നീട് യോദ്ധ ചെയ്തതുമെല്ലാം മലയാളത്തിലായിരുന്നുവെന്നതായിരുന്നു. അങ്ങനെ അവസാനം അദ്ദേഹം സമ്മതിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

  Recommended Video

  ലാലേട്ടന്റെ ആറാട്ട് കഴിഞ്ഞു,ഇനി ബറോസ്

  പക്ഷെ അപ്പോഴും കടമ്പകള്‍ തീര്‍ന്നിരുന്നില്ല. അദ്ദേഹത്തിന്റെ പരിപാടികളും വര്‍ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്പനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂര്‍ത്തിയാക്കിയെന്നും അത് നമ്മളുടെ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആറാട്ടില്‍ എ.ആര്‍ റഹ്‌മാനെ കൊണ്ടുവരാന്‍ സാധിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ലാല്‍ സാറും എ.ആര്‍ റഹ്‌മാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം നമുക്ക് ആറാട്ടില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  Read more about: b unnikrishnan mohanlal ar rahman
  English summary
  Director B Unnikrishnan Explains How They Roped AR Rahman To Aarattu For Acting, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X