twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപ് മേനോന് പണി കിട്ടി, ഇനി മമ്മൂട്ടിയ്ക്ക്; താരങ്ങളെ വിശ്വസിച്ച് ചതിക്കപ്പെടുന്നു; തുറന്നിടിച്ച് സംവിധായകന്‍

    |

    മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര. കൊവിഡു പോലുള്ള പ്രതിസന്ധി കാലത്ത് തങ്ങളെ താരങ്ങളാക്കിയ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

    ഗ്ലാമറസായി സോനല്‍ ചൗഹാന്‍; ഹോട്ട് ചിത്രങ്ങള്‍ കാണാം

    മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി തുടങ്ങിയവരെ അദ്ദേഹം പേരേടുത്ത് പറഞ്ഞു തന്നെ വിമര്‍ശിക്കുന്നുണ്ട്. മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളാരും തന്നെ സാങ്കേതിക പ്രവര്‍ത്തകരെ സഹായിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് ഗ്ലോബ് ടിവി യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. വിശദമായി വായിക്കാം.

    എത്രപേരെ സഹായിച്ചിട്ടുണ്ട്

    ''നമ്മളുടെ കാശാണ് ഈ താരങ്ങളുടെ കൈയ്യിലേക്ക് പോകുന്നത്. ഇതൊക്കെ വാങ്ങിക്കുന്ന താരങ്ങള്‍, ഇവിടെ കൊവിഡ് വന്നു, പ്രളയം വന്നു, ഓഖി വന്നു, അങ്ങനെ പ്രശ്‌നങ്ങള്‍ ഒരുപാട് വന്നു, ഈ താരങ്ങളില്‍ എത്ര പേര്‍ എത്രപേരെ സഹായിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ടെക്‌നീഷ്യന്മാരെ ഏതെങ്കിലും ഒരു നടന്‍ സഹായിച്ചിട്ടുണ്ടോ? ആകെ കൊടുത്തുവെന്ന് പറയുന്നത് മോഹന്‍ലാല്‍ 10 ലക്ഷം രൂപ കൊടുത്തുവെന്നതാണ്. അതിനും തെളിവുകളില്ല, രേഖകളില്ല. ഏതോ ഒരു യൂണിയന് കൊടുത്തുവെന്നാണ്. മലയാള സിനിമയില്‍ ഒരു യൂണിയനല്ല സാറേ, മലയാളത്തില്‍ വേറെ ഒരുപാട് യൂണിയനുകള്‍ ഉണ്ട്''. ബൈജു കൊട്ടാരക്കര പറയുന്നു.

    തെറ്റിദ്ധരിപ്പിക്കുകയാണ്

    ''സിനിമയില്‍ ആക്ടീവായി ജോലി ചെയ്യുന്ന, സിനിമയില്ലാതെ നില്‍ക്കുന്ന ആര്‍ക്കെങ്കിലും ഇവര്‍ സഹായം ചെയ്തിട്ടുണ്ടോ? പക്ഷെ ടിവി തുറന്നാല്‍ ഇവരുടെ പരസ്യങ്ങളാണ്. മോഹന്‍ലാല്‍ മരുന്നിന്റെ പരസ്യത്തിലാണ് അഭിനയിക്കുന്നത്. ആ കമ്പനിയുടെ ഏതെങ്കിലും മരുന്ന് അദ്ദേഹം കഴിച്ചിട്ടുണ്ടോ? അവരെ വിശ്വസിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മൊബൈലിനും ലാപ്പിനും എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇവര്‍ക്ക് യാതൊന്നുമില്ല''.

    ''മഞ്ജു വാര്യര്‍ ഒന്നു രണ്ട് കറി പൗഡറിന്റെ പരസ്യത്തിലുണ്ട്. കുട്ടികള്‍ക്കായുള്ള ഏജ്യൂക്കേഷന്‍ ആപ്പിന്റെ പരസ്യത്തിലുണ്ട്. മഞ്ജുവിന്റെ വീട്ടില്‍ ഈ കറി പൗഡര്‍ ആണോ, ഈ ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ? പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ആളുകളെ. അതുപോലെ സംവിധായകന്‍ രഞ്ജിത്ത് അഭിനയിക്കുന്ന പരസ്യത്തിലെ കസേരയില്‍ ഇരുന്നാല്‍ പൊട്ടില്ലെന്നാണ് പറയുന്നത്. കസേര പൊട്ടി വീണവര്‍ ഇവിടെ ഇരിപ്പുണ്ട്''.

    അവസാനം പണി കിട്ടി

    മുമ്പ് അനൂപ് മേനോനൊരു ഹെയര്‍ പ്രൊഡക്ടിന്റെ പരസ്യത്തില്‍ അഭിനയിച്ചു. അത് ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരുമെന്നായിരുന്നു. അവസാനം പണി കിട്ടി. അതിന്റെ കേസ് ഇതുവരെ തീര്‍ന്നിട്ടില്ല. തൊട്ടുപിന്നാലെ മമ്മൂട്ടിയാണ് വന്നത്. മമ്മൂട്ടി കുറേ പരസ്യത്തിലുണ്ട്. അതും കേസില്‍ കിടക്കുന്നു. സ്വര്‍ണത്തിന്റെ പരസ്യത്തിന്റെ കാര്യത്തില്‍ പറയുകയേ വേണ്ട. ഇവരൊക്കെ ഉപയോഗിക്കുന്നത് ഇവരുടെ വിശ്വാസ്യതെയാണ്. ഈ പരസ്യങ്ങള്‍ക്ക് ഇവര്‍ മേടിക്കുന്നത് കോടികളാണ്, അതിലൊന്നും ഒരു കുഴപ്പവുമില്ല.

    Recommended Video

    കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | FilmiBeat Malayalam
    ഒരു രൂപയുടെ സഹായം

    പക്ഷെ ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍, ഒരു മഹാമാരി വരുമ്പോള്‍ തങ്ങളെ സ്‌നേഹിക്കുന്ന തങ്ങളെ തങ്ങളാക്കിയ ആളുകള്‍ക്കെങ്കിലും ഒരു രൂപയുടെ സഹായം ചെയ്യാത്ത ഇവരെ പോലുള്ള ആളുകള്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ നിരാകരിക്കാനുള്ള ആര്‍ജവം എങ്കിലും സിനിമാക്കാര്‍ കാണിക്കണം, സിനിമാ തൊഴിലാളികള്‍ കാണിക്കണം. പുറത്തുള്ളവര്‍ ഇന്നയാള്‍ പരസ്യം ചെയ്ത ഉത്പന്നം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയാനുള്ള ആര്‍ജവം കാണിച്ചാല്‍ ഇവരൊക്കെ കുറേയൊക്കെ മനുഷ്യത്വപരമായി പെരുമാറാന്‍ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

    Read more about: mammootty manju warrier mohanlal
    English summary
    Director Baiju Kottarakara Trolled Mammootty, Manju Warrier And Mohanlal For Acting In Ads And Fooling Peoples
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X