ലാല്‍ സാറിനോട് അങ്ങനെ ചെയ്യാനാകില്ല; കമലദളത്തിലെ വേഷം ഉപേക്ഷിച്ച ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ ഇന്ന് പറയുന്ന പേരാണ് ആന്റണി പെരൂമ്പാവൂര്‍ എന്നത്. വര്‍ഷങ്ങളായി മോഹന്‍ലാലിനൊപ്പം അദ്ദേഹം ഉണ്ട്. അതേസമയം തന്നെ മലയാള സിനിമയിലെ വലിയ നിര്‍മ്മാതാക്കളില്‍ ഒരാളുമാണ് ആന്റണി. മലയാള സിനിമയിലെ വലിയ വിജയങ്ങളായി മാറിയ സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലും ആന്റണിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ജോസ് തോമസ്. സഹസംവിധായകനായി സിനിമയിലെത്തിയ വ്യക്തിയാണ് ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം അനുഭവം പങ്കുവച്ചത്. കമലദളമെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏതെങ്കിലും രംഗത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം ആന്റണിയ്ക്കുണ്ടായിരുന്നു. അതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ കഥാസന്ദര്‍ഭത്തെ കുറിച്ച് അറിഞ്ഞതോടെ ആന്റണി പിന്മാറുകയായിരുന്നുവെന്നാണ് ജോസ് തോമസ് പറയുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ മുഖത്ത് നോക്കി പേര് വിളിക്കണമെന്ന് അറിഞ്ഞതോടെയാണ് ആന്റണി പെരുമ്പാവൂര്‍ പിന്മാറിയത്. സാറിന്റെ മുഖത്ത് നോക്കി പേര് വിളിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലാലിനെ സുഖിപ്പിക്കാനാണോ അങ്ങനെ പറഞ്ഞതെന്നായിരുന്നു താന്‍ ആദ്യം കരുതിയതെന്ന് ജോസ് പറയുന്നു. എന്നാല്‍ അത് അങ്ങനെയായിരുന്നില്ലെന്നും മോഹന്‍ലാലിന് മുമ്പില്‍ ആദ്യം വന്നത് എങ്ങനെയാണോ അതേ പോലെ തന്നെയായിരുന്നു പിന്നീടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയുള്ള ആന്റണി ജീവിതത്തില്‍ നന്നായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും ജോസ് തോമസ് അഭിപ്രായപ്പെടുന്നു.
സാരിയില്‍ അതിസുന്ദരിയായി തെന്നിന്ത്യന്‍ താരം ശിവാനി നാരായണന്‍
Recommended Video
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ റിലീസ് കാത്തു നില്‍ക്കുകയാണ്. ചിത്രത്തിന് ഒടിടി റിലീസ് ഉണ്ടാകില്ലെന്നും തീയേറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്താക്കിയിരുന്നു.


Click it and Unblock the Notifications