twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ അച്ചന്മാരെ ഉള്‍പ്പടെ എതിര്‍ക്കണം: ജൂഡ് ആന്റണി

    |

    അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രസവിക്കാന്‍ ഇഷ്ടപ്പെടാത്ത സാറ എന്ന യുവതിയുടെ കഥ പറയുന്ന ചിത്രം സ്ത്രീയുടെ തിരഞ്ഞെടുപ്പുകളേയും സ്വപ്‌നങ്ങളേയും കുറിച്ചാണ് സംസാരിക്കുന്നത്. പറയുന്ന വിഷയം കൊണ്ട് വലിയ ചര്‍ച്ചകള്‍ക്കാണ് സാറാസ് വഴി തുറന്നിരിക്കുന്നത്.

    രാജകുമാരി കണക്കെ മംമ്ത മോഹന്‍ദാസ്; റോയല്‍ ലുക്കുമായി ഫോട്ടോഷൂട്ട്രാജകുമാരി കണക്കെ മംമ്ത മോഹന്‍ദാസ്; റോയല്‍ ലുക്കുമായി ഫോട്ടോഷൂട്ട്

    അബോര്‍ഷനെക്കുറിച്ച് സംസാരിക്കുന്ന ചിത്രമെന്ന നിലയില്‍ ധാരാളം വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ തങ്ങള്‍ അബോര്‍ഷനെ മഹത്വവത്കരിക്കുകയല്ലെന്നും മറിച്ച് അതൊരു സ്ത്രീയുടെ മാത്രം തിരഞ്ഞെടുപ്പാണെന്ന് പറയാനാണ് ശ്രമിച്ചതെന്നുമാണ് ജൂഡും സിനിമയുടെ തിരക്കഥാകൃത്തുമെല്ലാം വ്യക്തമാക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിനെതിരെ മതനേതാക്കളടക്കം രംഗത്ത് വരുന്നതിനെ വിമര്‍ശിച്ചു കൊണ്ട് ജൂഡ് എത്തിയിരിക്കുകയാണ്.

    പ്രതിഷേധം ഉയരണം

    പ്രതിഷേധം ഉയരണം, ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ അച്ചന്മാരെ ഉള്‍പ്പടെ എതിര്‍ക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ എന്നായിരുന്നു ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സംവിധായകന്റെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. ജൂഡിനെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരഴവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ വിശ്വാസിയായ ജൂഡ് ഇത്തരത്തിലൊരു ചിത്രം ചെയ്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു കൊണ്ട് ചിലര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെയാണ് ജൂഡ് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

    കര്‍ത്താവില്‍ വിശ്വസിക്കുന്ന ജൂഡ്

    നേരത്തെ, സത്യക്രിസ്ത്യാനി എന്ന് കാണിക്കാന്‍ ഒന്നും ചെയ്യണ്ട. കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി അതിലെ നന്മകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി എന്ന് കര്‍ത്താവില്‍ വിശ്വസിക്കുന്ന, അഭിമാനിക്കുന്ന ജൂഡ് എന്നൊരു പോസ്റ്റും സംവിധായകന്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടൊരു വിമര്‍ശനവുമായി ജൂഡ് രംഗത്ത് എത്തുന്നത്. സിനിമയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കും ചിത്രത്തിനും ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്നും ജൂഡ് പറഞ്ഞിരുന്നു.

    അന്ന ബെന്‍

    അന്ന ബെന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആണ് നായകന്‍. കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. അന്ന ബെന്നിനൊപ്പം പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവും അഭിനയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം മല്ലിക സുകുമാരന്‍, ധന്യ വര്‍മ, സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതിന് പുറമെ വിനീത് ശ്രീനിവാസന്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ചിത്രം മികച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.

    Recommended Video

    ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ
    സാറാസ്

    നസ്രിയയെ നായികയാക്കി ഒരുക്കിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ വന്ന സംവിധായകനാണ് ജൂഡ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് സാറാസ്. അന്ന ബെന്‍ എന്ന യുവനായികയുടെ നാലാമത്തെ ചിത്രവും. അഭിനയിച്ച നാല് ചിത്രങ്ങളും വിജയമാക്കി മാറ്റിയ നായികയായി മാറിയിരിക്കുകയാണ് ഇതോടെ അന്ന ബെന്‍. നവാഗതനായ അക്ഷയ് ഹരീഷ് ആണ് സാറാസിന്റെ തിരക്കഥാകൃത്ത്. ലോക്ക്ഡൗണ്‍ സമയത്ത് ജൂഡ് ഇട്ടൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സാറാസിന്റെ തുടക്കം എന്നതുമൊരു കൗതുകമാണ്. ആമസോണ്‍ പ്രൈമിലൂടെ ജുലൈ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്.

    Read more about: jude antony
    English summary
    Director Jude Antony Slams All Criticisim He Is Facing For Making Sara's From Religious People
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X