ആരും ചെയ്യില്ലെന്ന് പറഞ്ഞ സിനിമ, ടൊവിനോ പറഞ്ഞത് 'പൊളിക്കെടാ' എന്ന്: കള സംവിധായകന്‍

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കള. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രതികരണങ്ങളാണ് പ്രേ്കഷകരില്‍ നിന്നും നേടുന്നത്. എ സര്‍ട്ടിഫിക്കറ്റോടെ തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് എങ്ങും കൈയ്യടികളാണ് ലഭിക്കുന്നത്. ടൊവിനോയുടേയും സുമേഷ് മൂറിന്റേയും പ്രകടനങ്ങള്‍ കൈയ്യടി നേടുകയാണ്.

ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ സംവിധായകനായ രോഹിത് വിഎസ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.ചിത്രത്തിലെ നായകനായ ടൊവിനോയെ കുറിച്ചാണ് രോഹിത് മനസ് തുറക്കുന്നത്. കളയിലെ നായകനാകാന്‍ ആരും തയ്യാറാകില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നതെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകളിലേക്ക്.

Tovino Thomas

'നിങ്ങള്‍ യെസ് പറഞ്ഞ നിമിഷം എന്റെ ആത്മാവില്‍ നിന്നും അഡ്രിനാലിന്‍ റഷ് ഉണ്ടായി. ഈ സബ്ജകറ്റ് നടക്കില്ലെന്ന് എല്ലാവരും എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു നായകനും ഒരിക്കിലും ഇത് ചെയ്യില്ലെന്ന് പറഞ്ഞു. ക്ലൈമാക്‌സ് മാറ്റാന്‍ പറഞ്ഞു. പക്ഷെ എന്തു കാര്യം. അപ്പോഴാണ് ടൊവിനോ തോമസ് വരുന്നത്. മറ്റെന്തിനേക്കാളും ഞാന്‍ ഫോക്കസ് ചെയ്യുന്നത് നായകന്‍ വില്ലനായി മാറുന്നതിലാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു'.

ജനങ്ങള്‍ നിങ്ങളെ വെറുക്കുമെന്നും അതാണ് എന്റെ കിക്കെന്നും പറഞ്ഞു. പൊളിക്കെടാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കള ടൊവിനോ തോമസിനുള്ളതാണ്. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു മിസ്റ്റര്‍ വില്ലന്‍ എന്നായിരുന്നു രോഹിത്തിന്റെ പോസ്റ്റ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഒരുക്കിയ സിനിമയാണ് കള.

യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമന്‍ ചാക്കോ. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. ടൊവിനോ തോമസ്, ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

More from Filmibeat

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X