ഒരുപാട് പേര്‍ക്ക് സിനിമ ഇഷ്ടമായില്ലെന്ന് മനസിലായി, ക്ഷമ ചോദിക്കുന്നു; പിടികിട്ടാപ്പുള്ളി സംവിധായകന്‍

കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലൂടെ റിലീസ് ചെയ്ത ചിത്രമായിരുന്നു പിടികിട്ടാപ്പുള്ളി. നവാഗതനായ ജിഷ്ണു ശ്കീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്‌നും അഹാന കൃഷ്ണയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രിന്റ് ലീക്കായത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ സംവിധായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലെ റിവ്യൂസ് കണ്ടപ്പോള്‍ മനസിലായത് ഒരുപാട് പേര്‍ക്ക് സിനിമ ഇഷ്ടമായിട്ടില്ലെന്നാണ്. അവരോട് മാപ്പ് ചോദിക്കുന്നതായി സംവിധായകന്‍ പറയുന്നു. അതേസമയം ചിത്രം ആസ്വദിച്ചവരോട് തന്നെ ഈ പണിയ്ക്ക് കൊള്ളാം എന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി പറയുകയും ചെയ്യുന്നു ജിഷ്ണു ശ്രീകണ്ഠന്‍. ആ വാക്കുകളിലേക്ക്.

Sunny Wayne,

''കുറേപ്പേര്‍ എനിക്ക് മെസേജ് അയച്ച് പറയുന്നു പിടികിട്ടാപ്പുള്ളി കാണുമ്പോള്‍ ഒരു വശത്തെ ഓഡിയോ കേള്‍ക്കുന്നില്ല എന്ന്. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാല്‍, ഒഫീഷ്യല്‍ റിലീസിന് മുമ്പ് ടൊറന്റ് വഴിയും ടെലഗ്രാം വഴിയും ലീക്കായ പ്രിന്റിനാണ് ഈ കുഴപ്പമുള്ളത്. ജിയോ സിനിമയില്‍ ഔദ്യോഗികമായി റിലീസ് ചെയ്ത പ്രിന്റിന് ഈയൊരു പരാതിയില്ല''. ജിഷ്ണു പറയുന്നു.

''രണ്ടാമത് പറയാനുള്ളത് പിടികിട്ടാപ്പുള്ളിയുടെ സ്വീകാര്യതയെ കുറിച്ചാണ്. ഒരുപാട് റിവ്യൂസ് ഞാന്‍ കണ്ടു. അതില്‍ നിന്നും മനസിലായത് ഒരുപാട് പേര്‍ക്ക് സിനിമ ഇഷ്ടമായിട്ടില്ല എന്നാണ്. നിങ്ങളുടെ വികാരം എനിക്ക് മനസിലാകും. കാരണം, വെറും ഒരു സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ഞാന്‍. അതേസമയം ആയിരത്തിലധികം സിനിമകള്‍ കണ്ട നിങ്ങളെ പോലൊരു പ്രേക്ഷകനുമാണ് ഞാന്‍. അതുകൊണ്ട് സംവിധായകന്‍ എന്നതിന് പകരം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നിങ്ങളുടെ കാഴ്ചപ്പാടും വികാരവുമൊക്കെ എനിക്ക് മനസിലാക്കാന്‍ പറ്റും''. എന്നും ജിഷ്ണു പറയുന്നു.

''പിടികിട്ടാപ്പുള്ള നിങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ലെങ്കില്‍ മാപ്പ് ചോദിക്കുന്നു. പിടികിട്ടാപ്പുള്ളി കണ്ട് തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങളുടെ സമയം മാറ്റിവച്ചുവെന്ന് അറിയാം. നിങ്ങളുടെ ജീവിതത്തില്‍ നിന്നും രണ്ട് രണ്ടര മണിക്കൂര്‍ എനിക്ക് വേണ്ടി മാറ്റി വച്ചതിന് ഞാന്‍ നന്ദി പറയുന്നു. ആ തെറ്റുകുറ്റങ്ങളൊക്കെ മാറ്റി ഇതിനേക്കാള്‍ മികച്ചൊരു സിനിമയുമായി എത്രയും പെട്ടെന്ന് നിങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് നല്‍കുന്നു''. എന്ന് ജിഷ്ണു അറിയിക്കുന്നു.

''മൂന്നാമതായി പറയാനുള്ളത്, വേറൊരു വിഭാഗം ആളുകള്‍ സിനിമ ആസ്വദിച്ചുവെന്ന് പറഞ്ഞ് എനിക്ക് മെസേജ് ചെയ്തിരുന്നു. അവരോട് പറയാനുള്ളത്, ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ വലിയ ഭാരിച്ച കണ്ടന്റൊന്നും ഇല്ലാതെ എല്ലാവര്‍ക്കും കുടുംബമായിട്ടിരുന്ന് കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്നൊരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പിടികിട്ടാപ്പുള്ളി എന്നത് ഞാന്‍ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച ടൈപ് സിനിമയാണ്. ഞാന്‍ ഉദ്ദേശിച്ചൊരു വൈബിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്ത, അത് വിളിച്ച് അറിയിക്കുകയും ചെയ്ത നിങ്ങളോട് എനിക്ക് ഹൃദയത്തില്‍ തട്ടിയുള്ള നന്ദിയുണ്ട്''. എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

എന്റെ ഈ ശ്രമം അമ്പേ പരാജയപ്പെട്ടിട്ടില്ല, ഞാന്‍ മൊത്തത്തിലങ്ങ് തോറ്റു പോയിട്ടില്ല എന്ന് എന്നെ വിളിച്ച് അറിയിച്ചതിന്, എന്നില്‍ നിന്നും ഇനിയും നല്ല സിനിമകളുണ്ടാകും എന്ന പ്രതീക്ഷ അര്‍പ്പിച്ചതിന്, ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ഈ പണിയ്ക്ക് കൊള്ളാം എന്ന് ഓര്‍മ്മിപ്പിച്ചതിന് നിങ്ങളോട് ഒരുപാട് നന്ദിയുണ്ടെന്നും ജിഷ്ണു കൂട്ടിച്ചേര്‍ക്കുന്നു. തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ജിഷ്ണുവിന്റെ പ്രതികരണം.

Read more about: sunny wayne ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X