twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ അംഗീകരിക്കാന്‍ പറ്റുമോ? മാലിക്കിനെതിരെ വീണ്ടും ഒമര്‍ ലുലു

    |

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാലിക് റിലീസ് ചെയ്തത്. ടേക്ക് ഓഫ്, സി യു സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. സുലൈമാന്‍ മാലക്കിന്റെ ജീവിതം പറയുന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവുമെല്ലാം കൈയ്യടി നേടുകയാണ്. അതേസമയം വലിയ വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങുന്നുണ്ട്.

    ബിക്കിനിയണിഞ്ഞ് എത്തി മോഡല്‍ അഥിതി മിസ്ത്രി; ചിത്രങ്ങള്‍

    ചിത്രത്തിന്റെ രാഷ്ട്രീയമാണ് വിമര്‍ശിക്കപ്പെടുന്നത്. ബീമാപ്പള്ളി സംഭവത്തെ ചിത്രം വളച്ചൊടിക്കുന്നുവെന്നും ഇസ്ലാമോഫോബിയയ്ക്ക് അനുകൂലമാണെന്നുമെല്ലാമാണ് വിമര്‍ശനം. ആരോപണങ്ങളെ സംവിധായകന്‍ നിരസിച്ചിരുന്നു. ഇതിനിടെ മാലിക് മറ്റൊരു മെക്‌സിക്കന്‍ അപാരതയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ മാലിക്കിനെ വിമര്‍ശിച്ചു കൊണ്ട് ഒമര്‍ ലുലു വീണ്ടുമെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ വിമര്‍ശനം.

    സംവിധായകന്റെ കല

    സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് 'മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു. എന്നാണ് ഒമര്‍ ലുലുവിന്റെ വിമര്‍ശനം.

    10 പേരോട് ചോദിച്ചാല്‍ മതി

    ചരിത്രപുസ്തകമൊന്നും തപ്പണ്ടാ, ഉറ്റവര്‍ നഷ്ട്ടപെട്ട, ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതിയെന്നും ഒമര്‍ ലുലു പറയുന്നു. പിന്നാലെ നിരവധി പേര്‍ ഒമര്‍ ലുലുവിന്റെ വിമര്‍ശനത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ വിമര്‍ശിച്ചും രംഗത്ത് എത്തി. എന്ത് ചെയ്യാനാ പുള്ളിക്ക് ഈ അടാര്‍ ലൗ, ധമക്കാ പോലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ പറ്റുള്ളൂ. കഴിവുള്ളവന്‍ നല്ല സിനിമ ചെയ്യുമ്പോള്‍ സ്വാഭാവികമായി അങ്ങേര്‍ക്ക് തോന്നുന്ന അസൂയ അത്രേ ഉള്ളൂ. അതില്‍ വെറുതെ കമ്യൂണിസം കലര്‍ത്തരുതെന്നായിരുന്നു വിമര്‍ശനം.

    മറുപടിയുമായി ഒമര്‍ ലുലു

    പിന്നാലെ കമന്റിന് മറുപടിയുമായി ഒമര്‍ ലുലുവുമെത്തി. സുഹൃത്തേ അതിന്റെ ടെക്‌നിക്കല്‍ സൈഡിനേ ഞാന്‍ വിമര്‍ശിച്ചോ സിനിമ മോശമാണെന്ന് പറഞ്ഞോ. പിന്നെ ഡിജിറ്റല്‍ റെറ്റ്‌സ് അടക്കം വിറ്റ് പോയ എല്ലാ കച്ചവടവും കഴിഞ്ഞ സിനിമ അതില്‍ അവതരിപ്പിച്ച രീതിയേ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് പറയാന്‍ പാടില്ലേ എന്നായിരുന്നു സംവിധായകന്റെ മറുപടി. നേരത്തേയും സമാനമായ വിമര്‍ശനത്തിന് മറുപടിയുമായി ഒമര്‍ ലുലു രംഗത്ത് എത്തിയിരുന്നു.

    പച്ചക്കൊടിയെന്നാല്‍ ലീഗാകില്ല, ബീമാപ്പള്ളി വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷം: മഹേഷ് നാരായണന്‍പച്ചക്കൊടിയെന്നാല്‍ ലീഗാകില്ല, ബീമാപ്പള്ളി വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷം: മഹേഷ് നാരായണന്‍

    Recommended Video

    Mahesh Narayanan's reply to critics | FilmiBeat Malayalam
    ബീമാപ്പള്ളി സംഭവം

    അതേസമയം തന്റെ സിനിമയ്ക്ക് ബീമാപ്പള്ളി സംഭവുമായി ബന്ധമില്ലെന്നും തന്റേത് സാങ്കല്‍പ്പിക കഥയാണെന്നുമായിരുന്നു സംവിധായകന്‍ മഹേഷ് നാരായണന്‍ ഫില്‍മിബീറ്റ് മലയാളത്തോട് പറഞ്ഞത്. പച്ച കൊടി കാണിച്ചാല്‍ മുസ്ലീം ലീഗാകില്ലെന്നും മഹേഷ് അഭിപ്രായപ്പെട്ടിരുന്നു.

    English summary
    Director Omar Lulu Again Slams Malik For Twisting History And Being Dishonest
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X