പാര്‍വതി മാഡം, 18 കോടി നഷ്ടപ്പെട്ട റോഷ്‌നിക്ക് പ്രതിഫലം എങ്കിലും തിരികെ കൊടുക്കൂ; നടിയോട് ഒമര്‍ ലുലു
നടി പാര്‍വതി തിരുവോത്തിന്റെ നിലപാടിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു. ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുന്നതിനെതിരെ കഴിഞ്ഞ ദിവസം പാര്‍വതിയടക്കമുള്ളവര്‍ രംഗത്ത് ത്തെിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.
ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍
സ്വഭാവഗുണം നോക്കിയല്ല അവാര്‍ഡ് കൊടുക്കുന്നതെന്നായിരുന്നു വിമര്‍ശനത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനെതിരെ പാര്‍വതി രംഗത്ത് എത്തുകയായിരുന്നു.മനുഷ്യത്വം നോക്കാമല്ലോ അതോ അതും വേണ്ടേ എന്നായിരുന്നു അടൂരിന്റെ വാക്കുകളോടുള്ള പാര്‍വതിയുടെ പ്രതികരണം. ഇതിനെതിരെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്.

മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും എന്നായിരുന്നു ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആ വാക്കുകളിലേക്ക്.

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ 'അല്ല്പം മനുഷ്യതം ആവാല്ലോ'.

എന്നാല്‍ ഒമര്‍ലുലുവിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയുണ്ടായി. പാര്‍വതി അഭിനയച്ചതിന്റെ പ്രതിഫലമാണ് വാങ്ങിയത്. സിനിമ പരാജയപ്പെട്ടതുകൊണ്ട് പ്രതിഫലം തിരിച്ചുകൊടുക്കാന്‍ പറയുന്നത് ന്യായമല്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇത്തരം കമന്റുകള്‍ക്കും ഒമര്‍ ലുലു മറുപടി നല്‍കുന്നുണ്ട്.
ഈ സിനിമ മറ്റ് സിനിമ പോലെ അല്ലായിരുന്നു പാര്‍വതിയോട് ഉള്ള ഹെയ്റ്റ് ക്യാമ്പയിന്‍ മൂലം ഒരു തരത്തിലും ഉള്ള പ്രീ ബിസിനസ്സ് നടന്നില്ല.ടെലിവിഷന്‍ സാറ്റലൈറ്റ് പോലും വിറ്റ് പോയില്ല.ഇല്ലെങ്കില്‍ ഇത്ര നഷ്ടം വരില്ലായിരുന്നു. എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.
Recommended Video

ഇനി ഞാന്‍ സംവിധാനം ചെയ്ത് പരാജയപ്പെട്ട സിനിക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്.ഞാന്‍ സംവിധാനം ചെയ്തതില്‍ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത്. അതിന്റെ നിര്‍മ്മാതാവ് നാസര്‍ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയിട്ടുള്ളൂവെന്നും ഒമര്‍ ലുലു പ്രതികരിക്കുന്നു. വൈരമുത്തു ജോലി ചെയ്തല്ലേ അവാര്‍ഡ് വാങ്ങിച്ചത്. അത് മനുഷ്യത്വം നോക്കി, അയാള്‍ക്ക് കൊടുക്കരുതെന്നല്ലേ പാര്‍വ്വതി പറഞ്ഞത്? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. നിരവധി പേരാണ് കമന്റുകളിലൂടെ പ്രതികരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











