ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ? നവീന് ഇന്‍സ്റ്റ വെരിഫിക്കേഷന്‍ നല്‍കാത്തതില്‍ ഒമര്‍ ലുലു

വൈറല്‍ റാസ്പുട്ടിന്‍ ഡാന്‍സിലൂടെ താരങ്ങളായി മാറിയവരാണ് നവീന്‍ റസാഖും ജാനകി ഓംകുമാറും. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോയിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ഇരുവരുടേയും ചുവടുകള്‍ പങ്കുവച്ച് ബോളിവുഡ് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. പിന്നാലെ ചില വിവാദങ്ങള്‍ ഉണ്ടായപ്പോഴും പൊതുജനം ഇവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

Recommended Video

കട്ടക്കലിപ്പിൽ ഒമര്‍ ലുലു..നവീന് ഇന്‍സ്റ്റ വെരിഫിക്കേഷന്‍ നല്‍കിയില്ല

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

ഇപ്പോഴിതാ ഇവരെ കുറിച്ചുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നവീന് ഇന്‍സ്റ്റഗ്രാം വെരിഫിക്കേഷന്‍ നല്‍കാതിരുന്നതിനെ കുറിച്ചാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഇരുവരും ഒരുമിച്ച് ഡാന്‍സ് കളിച്ച് വൈറലായവരാണെന്നും എന്നാല്‍ ജാനകിയ്ക്ക് മാത്രം വെരിഫിക്കേഷന്‍ കൊടുത്തുവെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

എല്ലാവരേയും ഒരു പോലെ ട്രീറ്റ് ചെയുക

''ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയ രണ്ട് പേര്‍ ഒരുവിധം എല്ലാ ചാനലിലും ഇന്റര്‍വ്യൂസിലും ഒന്നിച്ച്. പക്ഷേ സൂക്കര്‍ അണ്ണന്‍ ഇന്‍സ്റ്റാ വെരിഫികേഷന്‍ ജാനകിക്കു മാത്രം കൊടുത്തു. ഇന്നലെ ഇന്‍സ്റ്റാഗ്രാം വെരിഫികേഷന്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയില്‍ ഫീമെയില്‍ പ്രൊഫൈല്‍സിന് വേഗം വെരിഫികേഷന്‍ കിട്ടും എന്ന് പറഞ്ഞപ്പോഴാണ് ചെക്ക് ചെയ്തത് ഈ സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമില്‍ എങ്കിലും ആണ്‍ പെണ്‍ വ്യത്യാസം വേണോ എല്ലാവരേയും ഒരു പോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ. നമ്മള്‍ ആണ്‍പിള്ളേരുടെ പ്രതിഷേധം #ButYZukerButY എന്ന് എഫ്ബിയില്‍ ഇട്ട് അറീക്കുക എല്ലാവരേയും ഒരു പോലെ ട്രീറ്റ് ചെയുക. എല്ലാവരും സൂക്കര്‍ അണ്ണനെ കമ്മന്റ് ബോക്‌സില്‍ ടാഗ് ചെയ്ത് പരാതി അറീക്കണേ ബ്രോസ്''. എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ആണുങ്ങള്‍ എന്താ ബോളന്മാറാ?

പിന്നാലെ തന്റെ നവീന്‍ നല്‍കിയ കമന്റ് പങ്കുവച്ചു കൊണ്ട് ഒമര്‍ ലുലു വീണ്ടുമെത്തി. 'ഉള്ളില്‍ സങ്കടം ഉണ്ടുട്ടോ' എന്നായിരുന്നു നവീന്റെ കമന്റ്. ''ഞങ്ങള്‍ ആണുങ്ങള്‍ എന്താ ബോളന്മാറാ? മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും ഇന്‍സ്റ്റാഗ്രാം വെരിഫികേഷന്‍ സംബന്ധിച്ച് ഇട്ട പോസ്റ്റില്‍ ഇന്‍സ്റ്റയില്‍ നവീന്റെ കമ്മന്റ് ആണ്.ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാള്‍ക്ക് മാത്രം അംഗീകാരം കൊടുക്കുന്നത് കഷ്ടമാണ്, അതും ഫോളോവേഴ്‌സും സെര്‍ച്ചും എല്ലാം ഒരുപോലെ കിട്ടിയിട്ടും. എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ'', എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കണ്ടിട്ടു പോലും ഇല്ല

പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. അടുത്ത പടത്തില്‍ നവീന്‍ കാണുമാകും. അതാണ് ഈ കിടന്നു പൊളക്കല്‍ എന്നായിരുന്നു ഒമര്‍ ലുലുവിന് ഒരാള്‍ നല്‍കിയ കമന്റ്. ഇതിന് ഒമര്‍ ലുലു മറുപടിയും നല്‍കി. കണ്ടിട്ടു പോലും ഇല്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. അതേസമയം ഇത് രണ്ട് ദിവസം കൊണ്ട് ശരിയാക്കാം ബ്രോ എന്ന വാക്കും ഒമര്‍ ലുലു നവീന് മറുപടിയായി നല്‍കിയിട്ടുണ്ട്.

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X