ചങ്ക്‌സിന് ശേഷം ബാലുവിന്റെ പ്രതിഫലം 11 ലക്ഷമായി; അവഹേളിക്കുന്ന ട്രോളിന് ഒമര്‍ ലുലുവിന്റെ മറുപടി

കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന്‍ ജാവ എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും തരുണ്‍മൂര്‍ത്തി എന്ന സംവിധായകന്റെ മികവുമെല്ലാം കൈയ്യടി നേടുകയാണ്. ബാലു വര്‍ഗ്ഗീസും ലുക്ക്മാനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ടൊരു ട്രോളിന് സംവിധായകന്‍ ഒമര്‍ ലുലു നല്‍കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ജാവയിലേയും ചങ്ക്‌സിലേയും ബാലുവിന്റെ പ്രകടനത്തെ താരതമ്യം ചെയ്തു കൊണ്ടുള്ള ട്രോളിനാണ് ഒമര്‍ ലുലു മറുപടി നല്‍കിയിരിക്കുന്നത്. ഒരു ട്രോള്‍ പേജില്‍ പങ്കുവച്ച ട്രോളിനാണ് ഒമര്‍ ലുലു കമന്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

Omar Lulu

ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വില കളയാതെ നല്ല സ്‌ക്രിപ്പ്റ്റും കഥാപാത്രവും നോക്കി പടം ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടന്‍ എന്നായിരുന്നു ട്രോളില്‍ പറഞ്ഞത്. ഇതില്‍ മോശം ചിത്രങ്ങളായി ചങ്ക്‌സ്, സുനാമി എന്നിവയില്‍ നിന്നുമുള്ള രംഗങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഈ ട്രോളിന് കമന്റിലൂടെ മറുപടി നല്‍കുകയായിരുന്നു ഒമര്‍ ലുലു. ഒരു ഇന്‍ടസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം.ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. എന്നായിരുന്നു ഒമര്‍ ലുലു നല്‍കിയ മറുപടി.

തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച

Recommended Video

Balu Varghese Exclusive Interview | FilmiBeat Malayalam

നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ,സിനിമാ വ്യവസായം നിലനില്‍കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ
.റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്,ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X