ദീലിപിനെ നായകനാക്കിയുള്ള സിനിമ പൊട്ടുമെന്ന് കമന്റ്; പച്ചത്തെറി വിളിച്ച് ഒമര്‍ ലുലു!

കഴിഞ്ഞ ദിവസമായിരുന്നു തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട് സംവിധാകന്‍ ഒമര്‍ ലുലു രംഗത്ത് എത്തിയത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ദിലീപിനെ നായകനാക്കിയുള്ള സിനിമയൊരുക്കുമെന്നാണ് ഒമര്‍ ലുലു അറിയിച്ചത്. അംബാനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ദിലീപുമൊത്തുള്ള സിനിമ തന്റെ ആഗ്രഹമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

എന്നാ ഒരു ഫിഗറാണ്! ശ്രീലങ്കന്‍ സുന്ദരി ജാക്വിലിന്റെ ഗ്ലാമര്‍ അവതാരം

ഈ സിനിമ നടക്കാന്‍ താന്‍ നൂറ് ശതമാനം പരിശ്രമിക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു. ആന്‍ ഒമര്‍ ലുലു ബിസിനസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്.. പിന്നാലെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അപൂര്‍വ്വരാഗവും ടു കണ്‍ട്രീസും എഴുതിയ നജീം കോയ ആണെന്നും ഒമര്‍ ലുലു അറിയിച്ചു. സംവിധായകന്റെ അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ ഒരാള്‍ ഒമര്‍ ലുലുവിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു. വിശദമായി വായിക്കാം.

എന്തായാലും പൊട്ടും

ചിത്രത്തെക്കുറിച്ച് പോസ്റ്റില്‍ പ്രകോപനപരമായ കമന്റുമായി ഒരാള്‍ എത്തുകയചായിരുന്നു. എന്തായാലും പൊട്ടും. ആട്ടന്റെ പടം അന്നേരം വിധി വന്നു ആട്ടന്‍ ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടും പിന്നെ ഡബ്ബ് ആക്കി ഊട്ടുമ്പില്‍ ഇട്ടാലും മതി എന്നായിരുന്നു കമന്റ്. ഈ കമന്റിന് മറുപടികളുമായി ദിലീപ് ആരാധകര്‍ രംഗത്ത് എത്തി. പക്ഷെ പിന്നാലെ തന്നെ ഒമര്‍ ലുലും മറുപടി നല്‍കുകയായിരുന്നു. പച്ചത്തെറിയായിരുന്നു ഒമര്‍ ലുവുവിന്റെ മറുപടി. ഒരാളുടെയും സപ്പോര്‍ട്ട് ഇല്ലാതെ എനിക്ക് ഇത് വരേ എത്താം എങ്കില്‍ ദിലീപ്പേട്ടനെ വെച്ച് ഒരു അടിപൊളി ഹിറ്റ് അടിക്കാനും എനിക്ക് അറിയാം just wait and see എന്നും ഒമര്‍ ലുലു പറഞ്ഞു.

ഹിറ്റാക്കാനും എനിക്ക് അറിയാം

നീ കണ്ടോ, ഞാന്‍ എന്റെ ഒറിജിനല്‍ ഐഡിയില്‍ നിന്നാ കമ്മന്റ് ചെയുന്നത്. ഇത് വരേ ഞാന്‍ ഒരു സ്റ്റാര്‍ വെച്ച് ചെയ്തിട്ട് ഇല്ലാ ഇനി ചെയ്താ അത് ഹിറ്റാക്കാനും എനിക്ക് അറിയാം എന്നും ഒമര്‍ ലുലു പറയുന്നുണ്ട്. ഇതിനിടെ മറ്റൊരു പോസ്റ്റും ഒമര്‍ ലുലു പങ്കുവച്ചിരുന്നു. ഒമര്‍ ലുലുവിനും ദിലീപിനും സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാമെന്നായിരുന്നു പോസ്റ്റിലെ സ്‌ക്രീന്‍ ഷോട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെ പരിഹസിച്ചു കൊണ്ട് ഒരാള്‍ എത്തി. അപ്പോള്‍ ധമാക്ക മാര്‍ക്കറ്റ് ചെയ്തില്ലയോ എന്നായിരുന്നു കമന്റ്. ഈ കമന്റിനും ഒമര്‍ ലുലു മറുപടി നല്‍കുന്നുണ്ട്.

Recommended Video

കട്ടക്കലിപ്പിൽ ഒമര്‍ ലുലു..നവീന് ഇന്‍സ്റ്റ വെരിഫിക്കേഷന്‍ നല്‍കിയില്ല
എല്ലാ കളിയും സെഞ്ചറി അടിക്കോ

മോനെ സച്ചിന്‍ എല്ലാ കളിയും സെഞ്ചറി അടിക്കോ ചിലത് ശരിയാവും ചിലത് ശരിയാവില്ല. ധമാക്ക പൊട്ടിയപ്പോള്‍ എനിക്ക് വ്യക്തമായി പഠിക്കാന്‍ പറ്റി എന്റെ പാളിച്ചകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബാബു ആന്റണിയെ വച്ച് ചെയ്യുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ അടുത്ത സിനിമ. ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥയാണ് ഈ ചിത്രം.

Read more about: dileep omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X