twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കറുപ്പും വെളുപ്പും കോപ്പും; മമ്മൂക്ക, ലാലേട്ടന്‍, മണിചേട്ടന്‍ പടങ്ങള്‍ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട്: ഒമര്‍ ലുലു

    |

    കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ വിഷയമായിരുന്നു നടന്‍ മൂര്‍ കടുവയില്‍ നിന്നും പിന്മാറിയത്. കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്നായിരുന്നു ചിത്രത്തില്‍ നിന്നുമുള്ള പിന്മാറ്റത്തെ കുറിച്ച് മൂര്‍ പറഞ്ഞത്. കടുവയില്‍ തനിക്ക് ലഭിച്ചിരുന്ന ഓഫറിലെ കഥാപാത്രം നായകന്റെ അടി കൊണ്ട് വിഴുന്നതായിരുന്നു. മൂറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

    ഇതിനിടെ ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 'കറുപ്പും വെള്ളുപ്പും കോപ്പും. ഞാന്‍ മമ്മുക്കയുടെ പടവും ലാലേട്ടന്റെ പടവും മണി ചേട്ടന്റെ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ട് ഉണ്ട് അതൊന്നും വെള്ളുപ്പും കറുപ്പും നോക്കിയിട്ട് അല്ലാ തീയറ്ററില്‍ കൈയ്യടിച്ച് രസിക്കാം എന്ന തോന്നലില്‍ മാത്രമാണ്'' എന്നായിരുന്നു ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

    Omar Lulu

    ഒമറിന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍്ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കറുപ്പും വെളുപ്പമൊന്നും നോക്കിയല്ല സിനിമ കാണുന്നത്, അഭിനയമാണ് വലുത്, കഥാപാത്രം നോക്കരുതെന്നെല്ലാം ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ മൂര്‍ പറഞ്ഞതിലെ രാഷ്ട്രീയത്തെ കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.

    താങ്കളുടെ സിനിമയില്‍ എത്ര കറുത്ത നിറത്തിലുള്ള നായികമാര്‍ ഉണ്ട് ? താങ്കളുടെ പോട്ടെ ഒരു 20 വര്‍ഷത്തെ ചരിത്രം എടുത്താല്‍ എത്ര നായികമാര്‍ ഉണ്ട്. ഏറിപോയാല്‍ ഒരു കമ്മട്ടിപ്പാടവും കുറച്ചു സിനിമകളും കാണും. നായകന്മാരുടെ ചരിത്രം എടുത്താല്‍ പറയാന്‍ പിന്നെ ഒരു മണി മാത്രമുണ്ട്. അതും കാരിമാടികുട്ടനും വാസന്തിയും ലക്ഷ്മിയുമൊക്കെ. ഒന്നോ, രണ്ടോ സിനിമ അല്ലാതെ മാണിയുടെ മിക്ക ആക്ഷന്‍ സിനിമകളും തീയേറ്ററില്‍ ഫ്‌ലോപ്പ് ആയിരുന്നു. എന്നായിരുന്നു ഒരു പ്രതികരണം.

    ബ്യൂട്ടി വിത്ത് ബ്രെയിന്‍! ബോളിവുഡിന്റെ താരസുന്ദരി താപ്‌സിയുടെ കിടിലന്‍ ചിത്രങ്ങള്‍

    Recommended Video

    Kala Movie Theatre Response | FilmiBeat Malayalam

    ജാതീയതയുടെ പേരില്‍ മേല്‍ ഉദ്യോഗസ്ഥന്റെ മനസിക പീഡനം കൊണ്ട് പോലീസുകാരന്‍ വരെ തൂങ്ങി മരിച്ച നാട് ആണ് കേരളം. കീഴ് ജാതിക്കാരി മേല്‍ ഉദ്യോഗസ്ഥ ആയ ഓഫീസ് ചാണക വെള്ളം തളിച്ച് ശുദ്ധിയാക്കിയ സവര്‍ണ്ണ മേല്‍ ജാതിയത ചുമക്കുന്ന കേരളം ആണ്. അത് കൊണ്ട് ആ ചെക്കന്റെ അഭിപ്രായം തള്ളികളയേണ്ട കാര്യമൊന്നും ഇല്ല. സിനിമയില്‍ വരെ നായര്‍ ജാതി ആണ് മുന്തിയത് എന്ന് സ്ഥാപിക്കാന്‍ നോക്കുന്ന സൂപ്പര്‍ സ്റ്റാറുകളും, സംവിധായകരും ഒരുപാട് ഉണ്ട്. ഈ പറഞ്ഞ കലാഭവന്‍ മണി വരെ അതിന്റെ ഇരയായിട്ടുണ്ട്. എന്നായിരുന്നു മറ്റൊരു പ്രതികരണം.

    Read more about: omar lulu
    English summary
    Director Omar Lulu Says He Watches Movies To Clap Amid Moor Issue, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X