സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായിരുന്നു.

ഇന്ന് രാവിലെ അഞ്ചരയ്ക്ക് ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ കുറേനാളുകളായി സുമനസ്സുകളുടെ സഹായത്താല്‍ കഴിയുകയായിരുന്നു പി ബാലചന്ദ്രകുമാര്‍. രണ്ട് വൃക്കകളും തകരാറിലായതിനാല്‍ ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. ഇതിനിടെ ഹൃദയാഘാതവും സംഭവിച്ചതോടെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമായിരുന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡിംഗുകളും മറ്റും ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. അതേസമയം കേസില്‍ അന്തിമ വാദം കോടതിയില്‍ നടക്കുകയാണ്.


Click it and Unblock the Notifications











