അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ പറ്റില്ല; റീമേക്കുകൾ പരാജയെപ്പെടാൻ കാരണം അത്!, പ്രിയദർശൻ പറയുന്നു
മലയാള സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. എല്ലാത്തരം പ്രേക്ഷകർക്കും പ്രിയപ്പെട്ട സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. 80 കളിലും 90 കളിലും മലയാളത്തിൽ പ്രിയദർശൻ സിനിമകൾ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകളാണ് ഈ കാലഘട്ടത്തിനിടയിൽ പുറത്തിറങ്ങിയത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം പ്രിയദർശൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ചെയ്ത ഹിറ്റ് സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താണ് പ്രിയദർശൻ ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ഇതിൽ പല ചിത്രങ്ങളും പരാജയം രുചിച്ചവയാണ്. ബോളിവുഡിലെ മിക്ക സൂപ്പർ താരങ്ങളെയും നായകന്മാരാക്കി മലയാളത്തിൽ നിന്നുള്ള സിനിമകൾ പ്രിയദർശൻ റീമേക്ക് ചെയ്തിട്ടുണ്ട്.
തന്റെ സ്വന്തം സിനിമകൾക്ക് പുറമെ മറ്റു സംവിധായകരുടെ ചിത്രങ്ങളും അവകാശം നേടി ബോളിവുഡിൽ പോയി നിർമ്മിച്ചിട്ടുണ്ട്. ചെയ്തതിൽ മിക്ക സിനിമകൾക്കും മലയാളത്തിലേതായ സ്വീകാര്യത അവിടെ ലഭിച്ചില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാ, അതിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.

ഇന്ത്യയിലെ റീമേക്ക് സിനിമകൾ എല്ലാം തന്നെ പരാജയമാണെന്ന് പ്രിയദർശൻ പറയുന്നത്. മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം.
അക്ഷയ് കുമാറിന് മോഹന്‍ലാല്‍ ആകാന്‍ പറ്റില്ല. അക്ഷയ് കുമാറിന് അദ്ദേഹത്തിന്റെതായ പരിധികളുണ്ട്. അതിനുളളില്‍ നിന്നു കൊണ്ട് അദ്ദേഹത്തിന് കഴിയില്ലെന്ന് പ്രിയദർശൻ പറയുന്നു. നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നുവെച്ചാല്‍ മണിച്ചിത്രത്താഴ് സിനിമ കാണാത്ത ഒരു വലിയ വിഭാഗത്തിന്റെ മുന്നിലേക്കാണ് ഈ സിനിമ കൊണ്ട് വെക്കുന്നത്.
ഇന്ത്യയിലെ റീമേക്ക് സിനിമകളെല്ലാം പരാജയമാണെന്നും പ്രിയദർശൻ പറയുന്നു. സന്മനസ്സുളളവര്‍ക്കുളള സമാധാനം എന്ന സിനിമ അവിടെ ചെയ്തു, ഓടിയില്ല. അതിനു ശേഷമാണ് എനിക്ക് മനസ്സിലായത് നമ്മുടെ സംസ്‌കാരത്തിനും അവരുടെ സംസ്‌കാരത്തിനും വ്യത്യാസമുണ്ട്. സിനിമ ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് അവതരിപ്പിക്കുമ്പോള്‍ അവരുടെ സിനിമയാണ് എന്ന് തോന്നണമെന്ന്.
വേഷവിധാനത്തിന്റെ കാര്യത്തിലും ആചാരങ്ങളിലും കഥാപാത്രങ്ങളും സ്വഭാവത്തിലുമെല്ലാം അത് പ്രതിഫലിക്കണം. ഹിന്ദിയില്‍ മഞ്ജുളിക എന്നുപറയുന്നത് നമ്മുടെ നാഗവല്ലിയാണ്. മഞ്ജുളിക സംസാരിക്കുന്നത് ബംഗാളിയാണ്. തമിഴില്‍ നിന്നുളള കുട്ടിയാണ് എന്ന് പറഞ്ഞാല്‍ അവിടെ ഉളള പ്രേക്ഷകര്‍ അത് സ്വീകരിക്കില്ല, പ്രിയദർശൻ പറഞ്ഞു.
അവര്‍ക്ക് ഇത് ഉത്തരേന്ത്യയില്‍ തന്നെ സംഭവിച്ച കഥയായിട്ട് തോന്നണം. മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമ വേറെ ഏതൊരുഭാഷയില്‍ ഇറങ്ങിയാലും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെടില്ല. അതിന് നല്ല ഉദാഹരണമാണ് ദൃശ്യം. നമുക്ക് നമ്മുടെ ദൃശ്യമേ ഇഷ്ടപ്പെടൂ. ഒറിജിനല്‍ എന്നും ഒറിജിനല്‍ തന്നെയാണ് എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

താൻ വെബ്‌സീരീസുകൾ ചെയ്യുന്നതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. കുഞ്ഞാലി മരയ്ക്കാര്‍ എടുത്ത് ഒരു വഴിക്കായി ഇരിക്കുകയാണ്. അതുകൊണ്ട് വെബ് സീരീസിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന സിനിമ രീതികളെ കുറിച്ചും പ്രിയദർശൻ പറയുന്നുണ്ട്. പരീക്ഷണം ചെയ്തുതീര്‍ക്കുക എന്നതിലേക്ക് വന്നപ്പോള്‍ കണ്ടന്റിന്റെ വാല്യൂ പോയി. തിയേറ്ററില്‍ വരാത്ത സിനിമ ഒ.ടി.ടിയില്‍ വാങ്ങില്ലെന്ന് പ്രൈമും ഹോട്ട്‌സ്റ്റാറും നെറ്റ്ഫ്‌ളിക്‌സും നിലപാട് എടുത്തിട്ടുണ്ട്. 50 ദിവസം പോലും ഇപ്പോള്‍ സിനിമയ്ക്ക് കളക്ടഷന്‍ ഇല്ല.
പണ്ട് സിനിമ റിലീസ് ചെയ്തിരുന്നത് 18-20 ഇടങ്ങളിലാണ്. ഇന്നോ 300 തീയേറ്ററുകളിലാണ്. അപ്പോള്‍ ആളുകള്‍ ക്യൂ നില്‍ക്കാനില്ല, നേരെ കയറുന്നു, കാണുന്നു. അഞ്ചു ദിവസം കൊണ്ട് സിനിമ കണ്ടുതീരുന്നു. സിനിമ വിജയമാണെങ്കില്‍ നിര്‍മാതാവിന് അതുകൊണ്ട് ഗുണമുണ്ടാകും, മോശമാണെങ്കില്‍ ഒ.ടി.ടിയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് അത് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











