പൃഥ്വിയുടെ ആദ്യ ചിത്രം നന്ദനമല്ല
രാജ സേനന് പൃഥ്വിരാജിനെയും ഫഹദ് ഫാസിലിനെയുമൊക്കെ നായകന്മാരാക്കി സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. പക്ഷെ അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരു താത്പര്യക്കുറവ് കാണിച്ചെന്നാണ് രാജസേനന്‍ പറയുന്നത്. പണ്ട് ഒത്തിരി പുതുമുഖങ്ങളെ വളര്‍ത്തികൊണ്ടുവന്ന സംവിധായകനാണ്. എന്തിന് പൃഥ്വിരാജിനെ പോലും.
പല അഭിമുഖങ്ങളിലും പൃഥ്വിരാജ് പറയുന്നത് തന്റെ ആദ്യ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദന'മാണെന്നാണ്. എന്നാല്‍ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമാണ് പൃഥ്വി രഞ്ജിത്തിന്റെ നന്ദനത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജെന്ന നടന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം നന്ദനമല്ലെന്ന് നിഷേധിക്കുന്നില്ല.

രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിയുടെ അരങ്ങേറ്റം. പക്ഷെ ഒരു അഭിമുഖത്തിലും പൃഥ്വി അത് പറഞ്ഞു കേള്‍ക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് രാജസേനന്‍ പറഞ്ഞു. എന്നിരിക്കിലും യുവനടനെന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.
നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജുമാരി എന്ന ചിത്രത്തിന് ശേഷം പൃഥ്വി അഭിനയിച്ചത് 'സ്റ്റോപ്പ് വയലന്‍സ്' എന്ന ചിത്രത്തിലാണ്. എകെ സാജനാണ് ചിത്രം സംവിധാനം ചെയ്തത്. അതിന് ശേഷമാണ് നന്ദനത്തില്‍ അഭിനയിക്കുന്നത്. മൂന്ന് ചിത്രവും റിലീസായത് 2002 ല്‍ തന്നെയാണ്. പക്ഷെ ആ വര്‍ഷം പൃഥ്വി ശ്രദ്ധിക്കപ്പെട്ടത് നന്ദനത്തിലൂടെയായതുകാരണം പൃഥ്വിയുടെ ആദ്യ ചിത്രമായി നന്ദനം അടയാളപ്പെടുത്തപ്പെട്ടു.


Click it and Unblock the Notifications











