ജയറാം എന്നെ അവഗണിച്ചു: രാജസേനന്‍

By Aswathi

കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലെ പറമ്പിലെ ആണ്‍വീട്, സിഐഡി ഉണ്ണി കൃഷ്ണന്‍ ബിഎ ബിഎസഡ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, സ്വപ്ന ലോകത്തെ ബാല ഭാസ്‌കരന്‍, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, മലയാളി മാമന് വണക്കം തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ രാജസേനനും ജയറാമും ഒന്നിച്ചു നിന്ന് ഒരുക്കി. പതിനാറില്‍, പതിനാലും ഹിറ്റ്.

ജയറാം എന്ന നായകനെ വിജയ്പ്പിച്ചത് രാജസേനനാണോ, രാജസേനന്‍ എന്ന സംവിധായകനെ വിജയ്പ്പിച്ചത് ജയറാമാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. എങ്ങനെയായാലും രണ്ട് പേരും വിജയ്ച്ചു. പക്ഷെ മധു ചന്ദ്രലേഖ, കനക സിംഹാസനം എന്നീ ചിത്രങ്ങളുടെ പരാജയം വരെ മാത്രമേ ആ ഹൗഹൃദം ഉണ്ടായിരുന്നുള്ളു. പിന്നീട് എന്തിന്റെ കാരണമോ ഇരുവരും പിരിഞ്ഞെന്നറിഞ്ഞു.

jayaram-rajasenan

ജയറാം തന്നെ അവഗണിക്കുന്നു എന്നാണ് ഇതേ കുറിച്ച രാജസേനന്‍ പറയുന്നത്. താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ജയറാം തയ്യാറാകുന്നില്ലെന്നും രാജസേനന്‍ പറയുന്നു. ജയറാമിനെ നായകനാക്കി ഒരുക്കാന്‍ അഞ്ച് കഥയുമായി രാജസേനന്‍ കാത്തിരുന്നു. പക്ഷെ കഥ കേള്‍ക്കാന്‍ പോയിട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ജയറാം തയ്യാറായില്ല. തന്നെ കാണുമ്പോള്‍ ജയറാം ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് രാജസേനന്‍ പറയുന്നു.

പണ്ടൊക്കെ രാജസേനന്‍ വിളിച്ചാല്‍ കഥപോലും കേള്‍ക്കാതെയാണ് ജയറാം അഭിനയിക്കാന്‍ തയ്യാറായത്. സെറ്റിലിരിക്കുമ്പോള്‍ ത്രഡുമാത്രം കേള്‍ക്കും. അപ്പോള്‍ തന്നെ ജയറാം ഓകെ പറയും. എന്നാല്‍ കഥ കേള്‍ക്കാന്‍ ജയറാം നിര്‍ബന്ധം പിടിച്ചതോടെയാണ് തങ്ങള്‍ക്കിടയിലെ ബന്ധം താളംതെറ്റിയതെന്ന് രാജസേനന്‍ പറഞ്ഞു. എന്തായാലും ജയറാം വിട്ടതോടെ രാജസേനന്‍ പരാജയപ്പെട്ടു. ജയറാമിന്റെ അവസ്ഥയും ഏറെ കുറേ അങ്ങനെ തന്നെ. ഒന്ന് വിജയ്ച്ചാല്‍ നാല് പൊട്ടും എന്ന അവസ്ഥ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X