ആ പൊളിറ്റിക്‌സ് തിരിച്ചറിയുന്നത് ടൊവിനോ: കളയുടെ പ്ലോട്ട് കണ്ടെത്തിയത് എങ്ങനെയെന്ന് സംവിധായകന്‍

തീയേറ്ററുകളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഒടിടി റിലീസിലും കൈയ്യടി നേടിയ ചിത്രമാണ് കള. ടൊവിനോ തോമസ്, സുമേഷ് മൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സോഷ്യല്‍ മീഡിയയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിന്റെ മേക്കിംഗും ചിത്രം പറയുന്ന രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രോഹിത് വിഎസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സ്‌റ്റൈലിനൊരു പുതുമുഖം; കിടിലന്‍ ചിത്രങ്ങളുമായി നിമിക രത്‌നാകര്‍

ചിത്രം കണ്ടവരല്ലൊം ചിത്രത്തിന്റെ പ്ലോട്ടിനെ അഭിനന്ദിക്കുമ്പോള്‍ രോഹിത്തും മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് മനസ് തുറന്നത്. കളയുടെ പ്ലോട്ട് കണ്ടെത്തിയത് എങ്ങനെയാണെന്നാണ് രോഹിത് പറയുന്നത്. നായകന്‍ വില്ലനായി മാറുന്ന കഥയിലേക്ക് എത്തിയതിന് പിന്നിലെ യാത്രയെ കുറിച്ചാണ് സംവിധായകന്‍ മനസ് തുറക്കുന്നത്.

വില്ലന്‍ പിന്നീട് ഹീറോ

സിനിമ തുടങ്ങുമ്പോള്‍ ഹീറോയായിരുന്നയാള്‍ സിനിമ കഴിയുമ്പോഴേക്കും വില്ലനാകുന്നു. സിനിമയുടെ തുടക്കത്തിലെ വില്ലന്‍ പിന്നീട് ഹീറോയാകുന്നു. ഈ നരേറ്റീവ് രസമുണ്ടെന്ന് തോന്നിയിരുന്നു. അതില്‍ നിന്നുമായിരുന്നു തുടക്കമെന്നാണ് രോഹിത് പറയുന്നത്. കഥാപാത്രങ്ങളെ നിര്‍വചിക്കുന്നതിലെ ശരിതെറ്റുകളും പൊളിറ്റിക്‌സുമെല്ലാം പിന്നീട് വന്നു ചേര്‍ന്നതാണെന്നും രോഹിത് പറയുന്നു.

തുടക്കത്തിലെ ഹീറോ വില്ലനായാണ് സിനിമ അവസാനിക്കുന്നത്. അയാള്‍ പറയുന്നത് നുണ പറയുന്നത് കൊണ്ടാണ് തുടക്കത്തില്‍ ഹീറോയാണെന്ന് തോന്നുന്നതെന്നും ആ നുണകള്‍ പൊളിയുമ്പോഴാണ് അയാള്‍ വില്ലനായി മാറുന്നതെന്നും രോഹിത് പറയുന്നു. അതേസമയം ചിത്രത്തിലെ പ്രധാന താരമായ ടൊവിനോയ്ക്ക് ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും രോഹിത് പറയുന്നു.

തിരിച്ചറിയുന്നത് ടൊവിനോ

അത്തരമൊരു പൊളിറ്റിക്കല്‍ ഓറിയന്റേഷനില്‍ ജീവിക്കുന്ന ആളാണ് അദ്ദേഹമെന്നും രോഹിത് പറയുന്നു. സാപ്പിയന്‍സ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ് തുടങ്ങിയ പുസ്തകങ്ങളെല്ലാം വായിച്ചിട്ടുള്ള, മനുഷ്യന്‍ വില്ലനാണെന്ന തിരിച്ചറിവുള്ള വ്യക്തിയാണ് ടൊവിനോ എന്നും രോഹിത് പറയുന്നു. അതിനാല്‍ ടൊവിനോയ്ക്ക് സിനിമയുമായി കണക്ട് ചെയ്യാന്‍ സാധിച്ചു. മൂറും അങ്ങനെ തന്നെയാണ്. ത്രില്ലര്‍ സിനിമ എന്നതിനപ്പുറം ഇത്തരമൊരു പൊളിറ്റിക്‌സ് ഉണ്ടെന്ന് തിരിച്ചറിയുന്നത് ടൊവിനോയാണെന്നും രോഹിത് പറയുന്നു. അതിന്റെ മൂല്യം തന്നെ ബോധ്യപ്പെടുത്തിയതും ടൊവിനോ ആണെന്നും രോഹിത് പറയുന്നു.

കോളേജ് കാലഘട്ടം മുതലുള്ള പരിചയം

ടൊവിനോയുമായുള്ള അടുപ്പത്തെ കുറിച്ചും രോഹിത് മനസ് തുറന്നു. കോളേജ് കാലഘട്ടം മുതലുള്ള പരിചയമാണത്. രണ്ട പേര്‍ക്കും കോമണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. രണ്ടു പേരും പഠിച്ചത് കൊയമ്പത്തൂരായിരുന്നു. തന്നേക്കാള്‍ സീനിയര്‍ ആണ് ടൊവിനോ. സിനിമ മനസിലുള്ളത് കൊണ്ട് അന്ന് മുതല്‍ പലയിടത്തം വച്ചും കണ്ടു മുട്ടാറുണ്ടായിരുന്നു. പിന്നീട് താന്‍ മാര്‍ട്ടിന്‍ പ്ര്ക്കാട്ടിന്റെ അസിസ്റ്റന്റ് ആകാന്‍ ചാന്‍സ് ചോദിച്ച് സെറ്റില്‍ ചെല്ലുമ്പോള്‍ ടൊവിനോയുടെ ഓഡിഷന്‍ നടക്കുന്നുണ്ടായിരുന്നുവെന്നും രോഹിത് ഓര്‍ക്കുന്നു.

Recommended Video

Kala Movie Theatre Response | FilmiBeat Malayalam
വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു

അതേസമയം കളയിലെ ദിവ്യ പിള്ളയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളെ അംഗീകരിക്കുന്നതായും രോഹിത് പറഞ്ഞു. ഷാജിയുടെ മാനുപ്പുലേറ്റീവ് സ്വഭാവത്തെ കുറിച്ച് അറിയാമെങ്കിലും അതിനോടെല്ലാം കണ്ണടയ്ക്കുകയാണ് ഭാര്യ ചെയാറുള്ളത്. എന്നാല്‍ ഇനിയെങ്കിലും ഷാജിയുടെ സ്വഭാവത്തെ കുറിച്ച് ചിന്തിക്കണമെന്ന പോയന്റിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും അതിനപ്പുറത്തേക്കുള്ള ചിന്തകളൊന്നുമില്ലായിരുന്നുവെന്നും രോഹിത് പറയുന്നു.

More from Filmibeat

Read more about: kala tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X