കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാള്‍, ഞാന്‍ നിങ്ങളുടെ ആരാധകനായി; ബിരിയാണിയെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബിരിയാണി. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കനി കുസൃതിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെത്തുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. നിരവധി രാജ്യാന്തര ഫെസ്റ്റിവലുകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കടലില്‍ മുങ്ങി കാഴ്ചകള്‍ കണ്ട് പാര്‍വതി നായര്‍; അവധിക്കാല ചിത്രങ്ങള്‍
കാത്തിരിപ്പിനൊടുവില്‍ ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ കേവിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പിന്നാലെ തന്നെ ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തിലെ കനിയുടെ പ്രകടനം ശ്രദ്ധ നേടുന്നുണ്ട്. അതേസമയം ചിത്രം പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുകളും ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇതിനിടെ ചിത്രത്തേയും ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിയേയും അഭിനന്ദിച്ചു കൊണ്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് എത്തിയിരിക്കുകയാണ്. ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബുവിന് റോഷന്‍ ആന്‍ഡ്രൂ് വാട്‌സ്ആപ്പ് വഴി തന്റെ അഭിനന്ദനം അറിയിക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സജിന്‍ ബാബു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

ആദ്യമേ തന്നെ ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും അഭിനന്ദിക്കട്ടെ. ഈ സിനിമ എനിക്ക് ഏറെ ഇഷ്ടമായി. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തിട്ടുണ്ട്. എല്ലാവരും ഈ ചിത്രം കാണണം എന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്. കനിയുടെ പ്രകടനത്തെ കുറിച്ചും അദ്ദേഹം വാചാലനായി.

എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റ ആരാധകനായി മാറി ഞാന്‍. എല്ലാ നിമഷവും വളരെ തന്മയത്തോടെയുള്ള അഭിനയമായിരുന്നു. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇതൊരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്നും ഉണ്ടാകട്ടെ എന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

കനി കുസൃതിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. കേരളത്തിന് പുറമെ ദേശീയ-രാജ്യാന്തര തലത്തിലും പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളും ബിരിയാണി സ്വന്തമാക്കിയിരുന്നു. തീയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ബിരിയാണി കേവിലൂടെ ഒടിടിയിലും റിലീസ് ചെയ്തത്. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ മുത്തുകുമാറും എഡിറ്റിംഗ് അപ്പു ഭട്ടതിരിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Recommended Video

സജിന്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോമില്‍ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ബിരിയാണി നേടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് സ്പെയിനിലെ മാഡ്രിഡില്‍ നടന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











