twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റി, അതോടെ മോഹന്‍ലാല്‍ എന്ന നടനെ തനിക്ക് നഷ്ടമായി: സംവിധായകന്‍ പറയുന്നു

    |

    മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും വര്‍ഷങ്ങളായി മലയാളികളുടെ മുന്നിലുണ്ട്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒരേസമയം സിനിമയില്‍ വളര്‍ന്നു വന്ന താരങ്ങളെന്ന നിലയില്‍ ഇരുവര്‍ക്കുമിടയില്‍ ചില മത്സരങ്ങളൊക്കെ മുമ്പ് ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നാണ് സംവിധായകന്‍ സാജന്‍ പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

    മുഖശ്രീയായി ഭാനുശ്രീ; ഗ്ലാമര്‍ ഫോട്ടോഷൂട്ട് കാണാം

    തനിക്കുണ്ടായൊരു അനുഭവവും അദ്ദേഹം പങ്കുവച്ചു. രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നേക്കാള്‍ പ്രധാന്യമുള്ള റോള്‍ മറ്റെയാള്‍ക്കാണോ എന്നൊക്കെ തോന്നുക സ്വാഭാവികമാണെന്നാണ് സാജന്‍ പറയുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ച് സാജന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗീതം. ചിത്രത്തിലെ ഒരു ഡയലോഗ് മമ്മൂട്ടിയുടെ വാക്കു കേട്ട് മാറ്റിയതിനെ കുറിച്ചും അതേത്തുടര്‍ന്ന് മോഹന്‍ലാലിനെ തനിക്ക് നഷ്ടമായതിനെ കുറിച്ചുമാണ് അദ്ദേഹം മനസ് തുറന്നത്.

    മമ്മൂട്ടിയായിരുന്നു നായകന്‍

    ഗീതത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഗീത ഇരട്ട വേഷത്തില്‍, തിലകന്റെ രണ്ടുമക്കളായി. ഇതില്‍ ഒരു മകള്‍ മമ്മൂട്ടിയുടെ കഥാപാത്രമായ യതീന്ദ്രന്റെ നാടക സമിതിയിലെ അസിസ്റ്റന്റ് ഡയറക്ടറാണ്. മറ്റേ മകള്‍ അച്ഛനോടൊപ്പം കഴിയുന്നു. പ്രസവത്തോടെ ഗീത മരിക്കുന്നു. അതോടെ ആ കുട്ടിയുടെ ഉത്തരവാദിത്തം മമ്മൂട്ടി ഏറ്റെടുക്കുന്നു. ആ കുട്ടിയുടെ അച്ഛന്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായിരിക്കും. അദ്ദേഹം സമ്പന്നന്‍ ആയ ശേഷം അമേരിക്കയില്‍ നിന്നും തിരിച്ചു വരികയാണ്.

    മോഹന്‍ലാലിന്റേത് അതിഥി വേഷമാണ്

    ചിത്രത്തില്‍ മോഹന്‍ലാലിന്റേത് അതിഥി വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രധാന്യം മനസിലാക്കി മോഹന്‍ലാല്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ ചില സമയത്ത് ചില ഡയലോഗുകള്‍ മാറ്റണമെന്ന് മമ്മൂട്ടിയ്ക്ക് തോന്നി. ഇത് ഡബ്ബിംഗ് സമയത്ത് മോഹന്‍ലാല്‍ ചോദിച്ചു. ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ ആ ഡയലോഗ് എവിടെ എന്ന്. അത് കട്ട് ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ എന്തിനെന്ന് ലാല്‍ ചോദിച്ചു. അത് വേണ്ട എന്ന് താന്‍ പറഞ്ഞുവെന്നും സാജന്‍ പറയുന്നു.

    ഇനി നമ്മള്‍ കാണില്ല

    ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ആ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റുവെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നാണ് സംവിധായകന്‍ ഓര്‍ക്കുന്നത്. സത്യത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടായിരുന്നു ഡയലോഗ് മാറ്റിയത്. അത് എസ്എന്‍ സ്വാമിയ്ക്കും അറിയാം. എന്നാല്‍ ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞില്ല. അദ്ദേഹം അത് വളരെ ഡിപ്ലോമാറ്റിക് ആയാണ് കൈകാര്യം ചെയ്തത്. ഡബ്ബിംഗ് കഴിഞ്ഞ് പോകുമ്പോള്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ, ശരി ഇനി നമ്മള്‍ കാണില്ല കെട്ടോ എന്നും അദ്ദേഹം പറഞ്ഞുവെന്നും സാജന്‍ പറയുന്നു.

    Recommended Video

    നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam
    ആരോടും പറഞ്ഞിട്ടില്ല

    ഈ സംഭവം താന്‍ മമ്മൂട്ടിയോട് പറഞ്ഞില്ല. എന്നാല്‍ മമ്മൂട്ടി കാരണമാണ് മോഹന്‍ലാല്‍ എന്ന നടനെ തനിക്ക് പിന്നീടുള്ള സിനിമകളില്‍ നഷ്ടമായത്. ആ ഒരൊറ്റ ഡയലോഗിന്റെ പേരിലായിരുന്നുവെന്നും സാജന്‍ പറയുന്നു. അത് എസ്എന്‍ സ്വാമിക്കും നിര്‍മ്മാതാവിനും അറിയാമെന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും സാജന്‍ പറയുന്നു. ഇതെല്ലാം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അറിയുമോ എന്നറിയില്ലെന്നും ഇരുവരും ഇന്നും നല്ല സുഹൃത്തുക്കളാണെന്നും സാജന്‍ പറയുന്നു.

    Read more about: mammootty mohanlal
    English summary
    Director Sajan Opens Up About How Mammootty Change A Dialouge And He Lost Mohanlal Forever, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X