സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയാകുന്നു; വരന്‍ ക്രിക്കറ്റ് താരം
ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകന്‍ ആണ് ശങ്കര്‍. ഓരോ സിനിമകളും മേക്കിംഗ് കൊണ്ടും കളക്ഷന്‍ കൊണ്ടും പുതു ചരിത്രം കുറിച്ച് മുന്നേറുന്നവ. അന്യനും എന്തിരനുമൊക്കെ ഇന്നും അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ ശങ്കറിന്റെ വീട്ടിലൊരു സന്തോഷം എത്തിയിരിക്കുകയാണ്. ശങ്കറിന്റെ മകള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശങ്കറിന്റെ മൂത്തമകള്‍ അതിഥി ശങ്കര്‍ വിവാഹിതയാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരന്‍ ക്രിക്കറ്റ് താരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മധുരൈ പാന്തേഴ്്‌സ് ടീം ഉടമയുടെ മകനെയാണ് അതിഥി വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഹിത് ആണ് വരന്‍. രോഹിത് ടിഎന്‍പിഎല്ലിലെ മറ്റൊരു ടീമായ പുതുച്ചേരിയുെ താരമാണ്.

ജൂണ്‍ 27 ഞായറാഴ്ച ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഉണ്ടാവുക. അതേസമയം വാര്‍ത്തകളോട് ശങ്കര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ഹോട്ട് ലുക്കില്‍ ശ്രേയ ശരണ്‍ വീണ്ടും ചൂടുപിടിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം
Recommended Video
തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ അടക്കം തിരക്കുകളിലാണ് ശങ്കര്‍. അന്യന്റെ ഹിന്ദി റീമേക്കുമായി ശങ്കര്‍ ഹിന്ദിയിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ 2വാണ് ശങ്കറിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. രജനീകാന്ത് ചിത്രം 2.0 ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍.


Click it and Unblock the Notifications