twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ നായിക മലയാളത്തിന്റെ അഭിമാനതാരമാകും; കയാദുവിനെ കുറിച്ച് വിനയന്‍

    |

    വിനയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിനായി സിജു നടത്തിയ മേക്കോവര്‍ നേരത്തെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ചരിത്രകഥാപാത്രമായാണ് ചിത്രത്തില്‍ സിജു എത്തുന്നത്. ഈ ചിത്രത്തിലൂടെ കയാദു മലയാളത്തിലേക്ക് എത്തുകയാണ്. കയാദുവിനെ കുറിച്ചുള്ള വിനയന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

    ചിരിച്ചങ്ങ് മയക്കുവാന്നേ! തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുത്തന്‍ ചിത്രങ്ങള്‍

    'പത്തൊന്‍പതാം നുറ്റാണ്ടി'ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറുമെന്നാണ് വിനയന്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം മനസ് തുറന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സിജു വില്‍സണ്‍ മലയാള സിനിമയിലെ താരമായി മാറുമെന്നും വിനയന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

    മലയാള സിനിമയുടെ താരസിംഹാസനത്തില്‍

    19ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു.
    ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. ഇതിലെ നായകന്‍ സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില്‍ എത്തും എന്നു ഞാന്‍ പറഞ്ഞിരുന്നു.

    അഭിമാന താരമായിമാറും

    അതുപോലെ തന്നെ 'പത്തൊന്‍പതാം നുറ്റാണ്ടി'ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായിമാറും.
    ഇന്നു മലയാളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയില്‍,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂര്‍ത്തങ്ങളും, രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മലയാളത്തിലെ അന്‍പതോളം പ്രശസ്ത നടീനടന്‍മരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്‌നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ.

    ചരിത്ര സിനിമ

    വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമൊരു ചരിത്ര സിനിമയാണ്. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിജുവും കയാദുവും നായകനും നായികയുമാകുമ്പോള്‍ ചെമ്പന്‍ വിനോദ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, ദീപ്തി സതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായാണ് ചെമ്പന്‍ എത്തുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്.

    Recommended Video

    സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍
    സിജുവിന്റെ വളര്‍ച്ച

    ചിത്രത്തിനായി സിജു നടത്തിയ മേക്കോവര്‍ കൈയ്യടി നേടുന്നതായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തല്‍ക്കാലത്തേക്ക് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. സിജു വില്‍സന്റെ കരിയറില്‍ നിര്‍ണായക ചിത്രമായി മാറും പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. സഹനടനില്‍ നിന്നും നായകനിലേക്കുള്ള സിജുവിന്റെ വളര്‍ച്ചയില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമാണിത്.

    Read more about: vinayan
    English summary
    Director Vinayan Opens Up About Kayadu Who Is The Debutant Heroine Of Pathonpatham Noottandu, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X