ഷെയിന്‍ നിഗവും ജോബി ജോര്‍ജ്ജും കൈ കൊടുത്തു; പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ചു!!
ദിവസങ്ങളായി മലയാള സിനിമയില്‍ കത്തിക്കൊണ്ടു നില്‍ക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരമായി. നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ചു. ഇരുവരും കൈ കൊടുത്ത് പ്രശ്‌നത്തിന് പരിഹാരം കണ്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഫെഫ്ക് - അമ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. ഫിലിം പ്രൊഡ്യൂസേഴ്‌സിന്റെ ആസ്ഥാനത്ത് വച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ തൃപ്തനാണെന്ന് ഷെയിന്‍ നിഗം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുവരെ ഷെയിനിന് 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും സിനിമ പൂര്‍ത്തിയാക്കിയാല്‍ ബാക്കി തുക നല്‍കുമെന്നും ജോബി ജോര്‍ജ്ജും പ്രതികരിച്ചു.
റിമ കല്ലിങ്കലിന്റെ ഇരട്ട സഹോദരിയെ കണ്ടിട്ടുണ്ടോ? ഒരേ ലുക്കിലുള്ള നടിമാരുടെ ചിത്രം വൈറല്‍

ഷെയിന്റെ പുതിയ ചിത്രമായ വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്ജ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി, മറ്റൊരു ചിത്രത്തിലേക്ക് കടന്നപ്പോള്‍ മുടി മുറിച്ചു എന്ന പേരില്‍ തനിക്കെതിരെ ജോബി വധഭീഷണി മുഴക്കി എന്ന് പറഞ്ഞ് ഷെയിന്‍ രംഗത്ത് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വഷളാക്കുകയായിരുന്നു.
നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിലെ നായക നിരയില്‍ എത്തിയത്. അച്ഛന് എത്തിപ്പെടാന്‍ കഴിയാതെ പോയ ഉയരങ്ങള്‍ മകന്‍ കഴിവുകൊണ്ട് നേടിയെടുക്കുന്നതാണ് പിന്നീട് കേരളക്കര കണ്ടത്. നിലവില്‍ മലയാളത്തിലെ സെന്‍സേഷണല്‍ ആക്ടറാണ് ഷെയിന്‍.


Click it and Unblock the Notifications











