'അവള്‍ 30 ശതമാനം കിഴിവ് കണ്ട് നോക്കുന്നതാകും'; വിനീതിന്റെ ക്യാപ്ഷന് കിടിലന്‍ മറുപടിയുമായി ദിവ്യ
മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി സിനിമയിലെത്തിയ വിനീത് സംവിധായകന്‍, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞു. വിനീതിന്റെ സിനിമകള്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് മലയാളികള്‍ക്ക് ഉറപ്പാണ്. ശ്രീനിവാസന്‍ എന്ന താരത്തിന്റെ മകന്‍ എന്ന ലേബലില്‍ നിന്നും ഒരുപാട് ഉയരെയാണ് ഇന്ന് വിനീതിന്റെ സ്ഥാനം.
വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഭാര്യ ദിവ്യയുടെ രസകരമായൊരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. ചിത്രിത്തിന് വിനീത് നല്‍കിയ ക്യാപ്ഷനും ഇതിന് ദിവ്യ നല്‍കിയ മറുപടിയുമെല്ലാം കൈയ്യടി നേടുകയാണ്.

ഒരു യാത്രക്കിടെ പകര്‍ത്തിയ ദിവ്യയുടെ ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. കാറിന്റെ പിന്‍സീറ്റിലിരിക്കുകയാണ് ദിവ്യ. മുന്‍സീറ്റിലെ മിററിലെ ദിവ്യയുടെ പ്രതിബിംബമാണ് വിനീത് പകര്‍ത്തിയിരിക്കുന്നത്. അവള്‍ മിക്കവാറും നോക്കുന്നത് എതെങ്കിലും 30 ശതമാനം സെയില്‍ ഓഫര്‍ ബോര്‍ഡായിരിക്കുമെന്നാണ് വിനീതിന്റെ ക്യാപ്ഷന്‍. അതുകൊണ്ട് ഞാനിത് ക്യാമറയിലാക്കിയെന്നും വിനീത് പറയുന്നു.
പിന്നാലെ തന്നെ മറുപടിയുമായി ദിവ്യയുമെത്തിയിട്ടുണ്ട്. 50 ശതമാനമെങ്കിലും കിഴിവ് ഇല്ലെങ്കില്‍ കാര്യമില്ലെന്നായിരുന്നു ദിവ്യയുടെ മാസ് മറുപടി. പോസ്റ്റും മറുപടിയുമെല്ലാം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. പിന്നാലെ തൊഴുകൈ ഇമോജിയിട്ട് വിനീത് രക്ഷപ്പെടുകയായിരുന്നു. ചിരി പടര്‍ത്തുകയാണ് ഭാര്യയുടേയും ഭര്‍ത്താവിന്റേയും കമന്റുകള്‍.
Recommended Video
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു ഇരവരും വിവാഹിതരാകുന്നത്. രണ്ട് മക്കളാണുള്ളത്, വിഹാനും ഷനായയും. അതേസമയം വിനീതിന്റെ പുതിയ സിനിമയായ ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications