ഞാന്‍ ചുമയ്ക്കുന്നത് പോലും വാര്‍ത്തയാക്കി കുടുംബം പോറ്റുന്നവരുണ്ട്! വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ദിയ കൃഷ്ണ
നടന്‍ കൃഷ്ണ കുമാറിന്റെ മകളാണ് ദിയ കൃഷ്ണ. നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ ആളാണ് ദിയ. മറ്റ് സഹോദരിമാര്‍ സിനിമയിലേക്ക് പ്രവേശിച്ചെങ്കിലും ദിയ മാത്രമാണ് അതില്‍ നിന്ന് മാറി നില്‍ക്കുന്നത്. അതേസമയം യൂട്യൂബ് ചാനലും സ്വന്തമായി ഒരു ആഭരണ ബിസിനസുമൊക്കെ കൊണ്ടു നടക്കുകയാണ് താരപുത്രി.
ഇടയ്ക്ക് ചില വിവാദങ്ങളും ഓസി എന്ന് വിളിക്കുന്ന ദിയയുടെ പേരില്‍ ഉണ്ടാവാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് സ്വന്തമായി നടത്തി വരുന്ന ബിസിനസിന്റെ പേരില്‍ ചില വിവാദങ്ങളില്‍ താരപുത്രി ഉള്‍പ്പെട്ടിരുന്നു. ആഭരണം വാങ്ങിയ കസ്റ്റമര്‍ നെഗറ്റീവ് അഭിപ്രായവുമായി വന്നതോടെയാണ് ദിയ വിവാദത്തില്‍ ആവുന്നത്. തനിക്കെതിരെ ഉയര്‍ന്ന വാര്‍ത്തകളില്‍ വ്യക്തമായ മറുപടി താരപുത്രി നല്‍കുകയും ചെയ്തു.

ഏറ്റവും പുതിയതായി ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹത്തിനിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളാണ് ദിയ ചൂണ്ടി കാണിച്ച് രംഗത്ത് വന്നത്. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ താരമാണ് സിജോ ജോണ്‍. അദ്ദേഹത്തിന്റെ വിവാഹത്തില്‍ ബിഗ് ബോസ് താരങ്ങള്‍ അടക്കമുള്ള സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇതിനിടയില്‍ തമാശരൂപേണ നോറ സിജോയുടെ ദേഹത്ത് കേക്ക് വാരിതേച്ചതാണ് വിവാദമായത്.
ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ ദിയ പിന്നീട് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. നിരവധി യൂട്യൂബ് ചാനലുകളാണ് ദിയയുടെ അഭിപ്രായം ക്രിട്ടിസൈസ് ചെയ്ത് രംഗത്ത് വന്നത്. പിന്നാലെ സിജോയും നോറയും അവരുടെ യൂട്യൂബ് ചാനലിലൂടെ പ്രതികരണം രേഖപ്പെടുത്തി. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവര്‍ക്കെതിരെ മാസ് മറുപടിയുമായി എത്തിയിരിക്കുകയാണ് താരപുത്രി.
ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ പുതിയൊരു ഫോട്ടോ പങ്കുവെച്ച് അതിന് നല്‍കിയ ക്യാപ്ഷനിലാണ് താന്‍ ഒന്ന് തുമ്മിയാലും ചുമച്ചാലുമൊക്കെ വാര്‍ത്തയാകുന്നതിന് കുറിച്ച് ദിയ സൂചിപ്പിച്ചത്.
' ചില അമേച്വര്‍ യൂട്യൂബര്‍മാര്‍ക്ക് നമ്മളൊന്ന് ചെറുതായിട്ട് ചുമയ്ക്കുന്നത് പോലും വാര്‍ത്താമൂല്യമുണ്ട്. അത് ഉപയോഗിച്ച് സ്വന്തം കുടുംബത്തെ പോറ്റാന്‍ കഴിയുമെങ്കില്‍ അതുകൊണ്ട് വളര്‍ന്നോളൂ... കൂടുതല്‍ തിളക്കമുള്ള പുഞ്ചിരിയോടെ ഉണരുക എന്നതാണ് ഒരു ദിവസം ആരംഭിക്കുന്ന എന്റെ രീതി!' എന്നുമാണ് ക്യാപ്ഷനില്‍ ദിയ സൂചിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പോസ്റ്റിന് താഴെയും വിമര്‍ശനവുമായി ചിലരെത്തി. 'യൂട്യൂബില്‍ നിന്ന് തന്നെയല്ലേ അമ്മച്ചിയും അരി വാങ്ങുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇല്ലെങ്കില്‍ ഈ ഉടുപ്പ് വാങ്ങാന്‍ പോലും അമ്മച്ചിയ്ക്ക് ഒരിക്കലും സാധിക്കില്ലായിരുന്നു. വന്ന വഴി മറക്കരുത്' എന്നാണ് ഒരാള്‍ ദിയയോട് പറഞ്ഞത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി ദിയയും എത്തി. 'കുറഞ്ഞത് എനിക്ക് എന്റേതായ കണ്ടെന്റ് ഉണ്ടല്ലോ' എന്നായിരുന്നു താരപുത്രി മറുപടിയായി പറഞ്ഞത്. നിങ്ങളുടെ കണ്ടെന്റ് അശ്വിന്‍ അല്ലേ, അയാളെ കൊണ്ടല്ലേ ചാനല്‍ വളര്‍ന്നതെന്നും ചിലര്‍ ചോദിക്കുന്നു.
'ആളുകള്‍ക്ക് അവരുടെ സ്വന്തം അഭിപ്രായങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ ബോഡി ഷെയ്മിംഗ് മോശമാണ്. ആ കമന്റ് നീക്കം ചെയ്തതിന് നിങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാല്‍ വീണ്ടും, ഈ പോസ്റ്റിന്റെ ക്യാപ്ഷനില്‍, ചില ആളുകള്‍ നിങ്ങളുടെ കണ്ടെന്റില്‍ നിന്ന് ഉപജീവനം നടത്തുന്നുവെന്ന് നിങ്ങള്‍ പറഞ്ഞു. ഇത് വെറും അഹങ്കാരമാണെന്നാണ് തോന്നുന്നത്. ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ നിങ്ങള്‍ക്ക് കുറച്ചുകൂടി മര്യാദയുണ്ടാവണമെന്ന് പ്രതീക്ഷിക്കുകയാണെന്നും' തുടങ്ങി നിരവധി കമന്റുകളാണ് ദിയയുടെ പോസ്റ്റിന് താഴെ വരുന്നത്


Click it and Unblock the Notifications