ചരിത്രം കുറിച്ച് ദൃശ്യം 2; ലോകത്തിലെ മോസ്റ്റ് പോപ്പുലര്‍ സിനിമയില്‍ പത്താമത്, ഏക ഇന്ത്യന്‍ ചിത്രം

പൊതുവെ ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുകയാണെന്നു പറയുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ സംശയം ഉയരും. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയ മെഗാ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ ആ സംശയം ഒട്ടും അസ്ഥാനത്താകില്ല. പലപ്പോഴും ഇങ്ങനെ പ്രതീക്ഷയോടെ എത്തിയ രണ്ടാം ഭാഗങ്ങള്‍ പരാജയപ്പെട്ടതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൃശ്യം 2 വരുന്ന വാര്‍ത്ത കേട്ടപ്പോഴും പലരുടേയും മനസില്‍ ഈ സംശയമുണ്ടായിരുന്നു.

എന്നാല്‍ എല്ലാ സംശയങ്ങളേയും കാറ്റിപ്പറത്തിയ വിജയമാണ് ദൃശ്യം 2 സ്വന്തമാക്കിയത്. ഒന്നാം ഭാഗത്തിന്റെ പേര് ഒന്നുകൂടി ഉയര്‍ത്തുന്നതായിരുന്നു രണ്ടാം ഭാഗത്തിന്റെ വിജയം. ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമായി എത്തിയ ചിത്രം കണ്ട് കിളി പറന്ന ആരാധകരുടെ ബഹളമായിരുന്നു കുറച്ചുനാള്‍ സോഷ്യല്‍ മീഡിയയില്‍. ചിത്രം വന്‍ വിജയമായതോടെ ഇനിയൊരു മൂന്നാം ഭാഗത്തെ കുറിച്ച് വരെ ചിന്തിക്കാമെന്നാണ് ആരാധകര്‍ ഉറപ്പു പറയുന്നത്.

drishyam 2

ഇപ്പോഴിതാ ദൃശ്യം 2വിനെ തേടി മറ്റൊരു നേട്ടം എത്തിയിരിക്കുകയാണ്. പ്രമുഖ അന്താരാഷ്ട്ര സിനിമ വെബ് സൈറ്റായ ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ മോസ്റ്റ് പോപ്പുലര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ദൃശ്യം 2. 100 സിനിമകളുടെ പട്ടികയില്‍ പത്താമതാണ് ദൃശ്യം 2വിന്റെ സ്ഥാനം. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയുമാണ് ദൃശ്യം 2 എന്നത് ചിത്രത്തിന്റെ വിജയത്തിന്‍രെ വലുപ്പം വിളിച്ചു പറയുന്നതാണ്.

ലോകമെമ്പാടുമുള്ള ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പട്ടികയുണ്ടാക്കുന്നത്. ഹോളിവുഡ് സിനിമകളായ ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, നോമാഡ്ലാന്‍ഡ്, ആര്‍മി ഓഫ് ദ് ഡെഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ദ് ലിറ്റില്‍ തിങ്‌സ് എന്നിവയ്‌ക്കൊപ്പമാണ് നമ്മുടെ ദൃശ്യം 2 ഇടം നേടിയതെന്ന് മലയാളസിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

സാരിയണിഞ്ഞ് സെക്‌സിയായി സാക്ഷി അഗര്‍വാള്‍

നേരത്തെ ദൃശ്യത്തിനും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു. ഇതിനെ പിന്‍പറ്റിയാണ് ദൃ്ശ്യത്തിന് ചൈനീസിലടക്കം റീമേക്കുകളുണ്ടായത്. പിന്നാലെ ദൃശ്യം 2വും വലിയ ജനശ്രദ്ധ നേടുകയാണ്. 8.8 ആണ് ദൃശ്യം 2വിന് ഐഎംഡിബിയില്‍ ലഭിച്ച റേറ്റിങ്. ഇതില്‍ തന്നെ 1145 പേര്‍ പത്തില്‍ പത്തും നല്‍കുകയും ചെയ്തിട്ടുണ്ട്.

Recommended Video

ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

സിനിമയുടെ നേട്ടത്തിന് പിന്നാലെ ഐഎംഡിബി മോഹന്‍ലാലുമായി അഭിമുഖവും നടത്തിയിരുന്നു. മറ്റൊരു നേട്ടവും ദൃശ്യം 2വിനെ തേടിയെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റ്റേ്‌റിങ് ഉള്ള ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാമതാണ് ദൃശ്യം 2. ഒന്നാമതുള്ളതാകട്ടെ ക്ലാസിക്ക് ചിത്രമായ പഥേര്‍ പാഞ്ചാലിയാണ്. സിനിമയുടെ വിജയം ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

More from Filmibeat

Read more about: drishyam mohanlal jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X