ജോര്‍ജുകുട്ടിയ്ക്ക് വന്‍ വരവേല്‍പ്പ്; പക്ഷെ റിലീസിന് തൊട്ട് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദൃശ്യം 2 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതിയ ഒന്നാം ഭാഗത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളോടൊപ്പം തന്നെ ധാരാളം ആശങ്കകളുമുണ്ടായിരുന്നു. എന്നാല്‍ എല്ലാ ആശങ്കകളേയും ജീത്തു കാറ്റില്‍പ്പറത്തിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍ പറയുന്നത്.
ദൃശ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച രണ്ടാം ഭാഗം തന്നെയാണ് ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ പറയുന്നത്. ജീത്തു ജോസഫിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി വിലയിരുത്തപ്പെടുന്നത്. ദൃശ്യത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയും തിരക്കഥയുമാണ് ദൃശ്യം 2 എന്ന് ആരാധകര്‍ പറയുന്നു. ഗംഭീര ട്വിസ്റ്റുകളും കഥാ സന്ദര്‍ഭങ്ങളുമായി പിടിച്ചിരുത്തുന്ന സിനിമയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

മോഹന്‍ലാലിന്റെ അഭിനയ മികവിനേയും സോഷ്യല്‍ മീഡിയയും ആരാധകരും പ്രശംസിക്കുന്നുണ്ട്. ഒടിയന് ശേഷം മോഹന്‍ലാലിലെ നടനെ തിരികെ ലഭിച്ച സിനിമയായാണ് സോഷ്യല്‍ മീഡിയ ചിത്രത്തെ വിലയിരുത്തുന്നത്. ഈ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലല്ലായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നതെന്നും തീയേറ്ററില്‍ തന്നെ ഇറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം.
എന്നാല്‍ റിലീസ് ദിവസം തന്നെ ചിത്രത്തിനൊരു വെല്ലുവിളിയും നേരിടേണ്ടി വന്നിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യ 2വിന്റെ വ്യാജന്‍ ടെലഗ്രാമിലൂടെ ലീക്കായിരിക്കുകയാണ്. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലൂടെ ചിത്രം ഇപ്പോള്‍ പ്രചരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും ചിത്രം ടെലഗ്രാമിലൂടെ ലീക്കാവുകയായിരുന്നു. നേരത്തേയും സമാനമായ രീതിയില്‍ സിനിമകള്‍ ലീക്കായിരുന്നു.
മലയാളത്തിന്റെ ശാലീനസുന്ദരി; അനു സിത്താരയുടെ പുതിയ ചിത്രങ്ങളിതാ
ദൃശ്യം 2 ലീക്കായ സംഭവത്തില്‍ പ്രതികരണവുമായി ജീത്തു ജോസഫ് രംഗത്ത് എത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആമസോണ്‍ ആണ് ചിത്രമെടുത്തിരിക്കുന്നത്. അവര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ ഒന്നും ചെയ്യാനില്ല. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജീത്തു പറഞ്ഞു. പ്രേക്ഷകര്‍ വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Recommended Video
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതത്തിലേക്ക് കടന്നു ചെല്ലുകയാണ് ദൃശ്യം 2. ആദ്യ ഭാഗത്തിലുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം ഈ ഭാഗത്തിലുമുണ്ട്. മുരളി ഗോപി, സായ്കുമാര്‍, ഗണേഷ്‌കുമാര്‍ തുടങ്ങിയവരും ഇത്തവണ ചിത്രത്തിലുണ്ട്. ചിത്രത്തിന് എങ്ങും കയ്യടികളാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും ആരാധകര്‍ പ്രശംസയുമായി എത്തുകയാണ്. നടന്‍ പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications











