ആദ്യ നായികയുടെ പുതിയ കാല്‍വെപ്പ്, ഞാന്‍ അനുഗ്രഹീതന്‍ എന്ന് ദുല്‍ഖര്‍
'എന്റെ ആദ്യ നായിക, എന്റെ സഹപ്രവര്‍ത്തകനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ഈ സംഭവത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞ ഞാന്‍ തീര്‍ത്തും അനുഗ്രഹീതനാണെ'ന്ന് താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍.സണ്ണി വെയിനിനെ നായകനാക്കി ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചാണ് ദുല്‍ഖര്‍ പറയുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടതിനൊപ്പം ടീമിന് ആശംസകള്‍ അറിയിക്കാനും ദുല്‍ഖര്‍ മറന്നില്ല.
നിവിൻ പോളി ഉണ്ടോ? ഈ സ്റ്റണ്ട് സീൻ ഉറപ്പാണ്... നിവിന്റെ മാസ്റ്റർപ്പീസ് സംഘട്ടന രംഗം...
വിവാഹ ശേഷം ഗൗതമി തിരിച്ചെത്തുന്നത് സംവിധായികയായിട്ടാണ്. വൃത്തം എന്നാണ് ചിത്രത്തിന്റെ പേര്. ഒരു കണ്ണും, ആ കണ്ണില്‍ ഒരു ഷീട്ടും കാണാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാം. മുച്ചീട്ട് കളിയെ കുറിച്ച് ചിത്രം പറയുന്നത് എന്ന സൂചന പോസ്റ്ററിലുണ്ട്. ദ ഡാര്‍ക് സൈഡ് എന്നാണ് ടൈറ്റില്‍ ടാഗ്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും ഗൗതമി നായരും സിനിമാ ലോകത്തെത്തിയത്. ചിത്രത്തിന്റെ സംവിധായകനെ നായിക ഒടുവില്‍ വിവാഹം ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications











