കണ്ണില്‍ പന്തം കൊളുത്തെടാ...! വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി കംമ്രേഡ് ആന്തവുമായി ദുല്‍ഖര്‍ സല്‍മാന്‍!
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും ഒന്നിച്ച ഡിയര്‍ കംമ്രേഡ് ആന്തം പുറത്തുവന്നു. കണ്ണില്‍ പന്തം കൊളുത്തെടാ എന്ന പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു ഈ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്. ദുല്‍ഖറിന്റെ പാട്ടിനൊപ്പം വിജയ് സേതുപതി ആലപിച്ച തമിഴ് വേര്‍ഷനും, വിജയ് ദേവരകൊണ്ട പാടിയ തെലുങ്ക് വേര്‍ഷനും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഏതായാലും മൂന്ന് സൂപ്പര്‍ താരങ്ങളുടെയും ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ് പുതിയ ഗാനം. ജസ്റ്റിന്‍ പ്രഭാകരനാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. അടുത്തിടെ കൊച്ചിയില്‍ പ്രമോഷനായി വന്ന സമയത്തായിരുന്നു ദുല്‍ഖര്‍ സല്‍മാനും താനുമൊത്തുളള ഒരു സര്‍പ്രൈസ് ഉടന്‍ പുറത്തുവിടുമെന്ന് വിജയ് ദേവരകൊണ്ട അറിയിച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആന്തത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

ഭരത് കമ്മ സംവിധാനം ചെയ്ത ഡിയര്‍ കംമ്രേഡില്‍ രാഷ്മിക മന്ദാനയാണ് നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ജൂലായ് 26നാണ് ഡിയര്‍ കംമ്രേഡ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, രവി ശങ്കര്‍, മോഹന്‍.യഷ് രങ്കിനോനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications