കൊച്ചുമകളുടെ മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടി; ഫാദേഴ്‌സ് ഡേയില്‍ മനം നിറച്ച് ദുല്‍ഖറിന്റെ പോസ്റ്റ്

ലോകം ഇന്ന് ഫാദേഴ്‌സ് ഡെ ആഘോഷിക്കുകയാണ്. തങ്ങള്‍ക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു പങ്ക് മാറ്റുവെക്കുകയും സ്വന്തം സ്വപ്‌നങ്ങളേക്കാള്‍ പ്രാധാന്യം മക്കളുടെ ഇഷ്ടങ്ങള്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് ലോകം ഈ ദിവസം. ഫാദേഴ്‌സ് ഡെയുടെ ഭാഗമായി നിരവധി പേരാണ് ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയത്. ധാരാളം താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ കൂള്‍ ഡാഡിയും മകനുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മെഗാസ്റ്റാര്‍ ആയി വിലസുകയാണ് മമ്മൂട്ടി. പിതാവിന്റെ പാതയിലൂടെ സിനിമയിലെത്തിയ ദുല്‍ഖര്‍ ആകട്ടെ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് പാന്‍ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തു. തന്റെ പിതാവിന്റെ ലെഗസിയുടെ പിന്‍ഗാമിയാകാതെ സ്വന്തമായൊരു ഇടം നേടാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.

Mammootty

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്റെ ഫാദേഴ്‌സ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടേയും തന്റെ മകള്‍ മറിയത്തിന്റേയും ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രത്തില്‍ മറിയത്തിന്റെ മുടി പിന്നി കെട്ടുകയാണ് മമ്മൂട്ടി. മെഗാസ്റ്റാറിന്റെ പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനുസരണയോടെ, തന്റെ കുഞ്ഞിക്കസേരിയില്‍ ഇരിക്കുന്ന കൊച്ചുമകളേയും ചിത്രത്തില്‍ കാണാം.

പെയിന്റുങ്ങുകള്‍ക്കൊപ്പം പോസ് ചെയ്ത് ശ്രുതി ഹാസന്‍; ഫോട്ടോഷൂട്ട് കാണാം

Recommended Video

കുഞ്ഞു മറിയത്തോടപ്പമുള്ള മമ്മൂക്കയുടെ രസകരമായ നിമിഷങ്ങൾ.. ഇത് പെർഫെക്ട് ഒക്കെ | FilmiBeat Malayalam

അടിക്കുറിപ്പ് ആവശ്യമില്ലെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ദുല്‍ഖര്‍ പറയുന്നത്. ചിത്രം ആയിരം വാക്കുകള്‍ പറയുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ ഏറ്റവും വലിയ സന്തോഷമെന്നും എന്റെ വാപ്പച്ചിയും എന്റെ മകളുമെന്നും ദുല്‍ഖര്‍ ഹാഷ്ടാഗിലൂടെ കുറിക്കുന്നുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, സാനിയ ഇയ്യപ്പന്‍, നസ്രിയ ഫഹദ്, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X