For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ കാഴ്ചയിലെ അഹങ്കാരി, യെസ് മൂളിയ ട്രെയിന്‍ യാത്ര; പ്രണയകഥ പറഞ്ഞ് ദുര്‍ഗ കൃഷ്ണ

  |

  മലയാള സിനിമയില്‍ മറ്റൊരു താരവിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. യുവനടി ദുര്‍ഗ്ഗാ കൃഷ്ണയും നിര്‍മ്മാതാവ് അര്‍ജുന്‍ രവീന്ദ്രനുമാണ് കഥയിലെ നായികയും നായകനും. മനോഹരമായൊരു ഫോട്ടോഷൂട്ടിലൂടെ കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങളുടെ വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ഏപ്രില്‍ അഞ്ചിനാണ് നാളുകളായുള്ള പ്രണയം വിവാഹത്തിലേക്ക് വഴി മാറുക.

  പ്രണയാര്‍ദ്രം ഈ നിമിഷങ്ങള്‍; മനം കവരും ചിത്രങ്ങളുമായി പൂജ രാമചന്ദ്രന്‍

  അഞ്ച് ദിവസം നീണ്ട ആഘോഷങ്ങളും ചടങ്ങുകളുമാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. വിവാഹത്തിന് മുന്നോടിയായി തങ്ങളുടെ പ്രണയകഥ പറയുകയാണ് ദുര്‍ഗ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുര്‍ഗ മനസ് തുറന്നത്. തങ്ങളുടെ ആദ്യ കണ്ടുമുട്ടലിനെ കുറിച്ചും പ്രണയം തുറന്നു പറഞ്ഞതിനെ കുറിച്ചുമെല്ലാം ദുര്‍ഗ മനസ് തുറക്കുകയാണ്.

  ദുര്‍ഗയുടെ ആദ്യ സിനിമയായിരുന്നു വിമാനം. ഈ ചിത്രത്തിന് പിന്നാലെ ദുര്‍ഗ ഒരു അഭിനയ പരിശീല ക്ലാസില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് അര്‍ജുനെ കാണുന്നത്. അന്ന് നടനാകാനുള്ള ശ്രമത്തിലായിരുന്നു അര്‍ജുന്‍. കിച്ചണിലേക്ക് ചായ എടുക്കാനായി പോകുന്ന വഴിയായിരുന്നു അര്‍ജുന്‍ തന്നെ കണ്ടതെന്ന് ദുര്‍ഗ പറയുന്നു. അത്രയും നാള്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ വിശ്വാസമില്ലാതിരുന്ന അര്‍ജുന് തന്നെ കണ്ട മാത്രയില്‍ തന്നെ പ്രണയം തോന്നുകയായിരുന്നുവെന്ന് നടി പറയുന്നു.

  എന്നാല്‍ ദുര്‍ഗ അര്‍ജുനെ ശ്രദ്ധിച്ചിരുന്നില്ല. പെട്ടെന്നൊരു ഹലോ പറഞ്ഞ് ദുര്‍ഗ കടന്നു പോവുകയായിരുന്നു. ക്യാംപിലെ കൂടിക്കാഴ്ചയില്‍ നിന്നും അര്‍ജുനെ കുറിച്ച് അഹങ്കാരി എന്ന ഇമേജായിരുന്നു ദുര്‍ഗയ്ക്ക് ലഭിച്ചത്. 'ഞാനായിരുന്നു അവിടുത്തെ സീനിയര്‍. പൃഥ്വിരാജിനൊപ്പം വിമാനത്തില്‍ അഭിനയിച്ചിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ബഹുമാനത്തോടെ പെരുമാറി. പക്ഷെ അര്‍ജുന്‍ ആറ്റിട്ട്യൂഡ് കാണിക്കുകയായിരുന്നു. എനിക്ക് അവനെ ഇഷ്ടമായില്ല' ദുര്‍ഗ പറയുന്നു.

  എന്നാല്‍ പിന്നീട് ഓണ്‍ലൈനിലൂടെ സൗഹൃദം ആരംഭിക്കുകയായിരുന്നു. പിന്നീട് ദുര്‍ഗ യെസ് പറയുകയായിരുന്നു. എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അര്‍ജുന്‍ ദുര്‍ഗയോട് ആ ചോദ്യം ചോദിക്കുന്നത്. കോഴിക്കോട് നിന്നും വരികയായിരുന്നു ദുര്‍ഗ. അര്‍ജുന്‍ ഗുരുവായൂരില്‍ നിന്നും കയറി. അര്‍ജുന്റെ പ്രൊപ്പോസല്‍ ദുര്‍ഗ സ്വീകരിച്ചു. പിന്നീട് ചിന്തിച്ചപ്പോള്‍ തനിക്ക് സിനിമകള്‍ ചെയ്യണമെന്നും കല്യാണത്തിന് ഇപ്പോള്‍ തയ്യാറല്ലെന്നുമായി ദുര്‍ഗ.

  പതിയ ദുര്‍ഗ താന്‍ അര്‍ജുനുമായി പ്രണയത്തിലാണെന്ന് ബോധ്യപ്പെട്ടു. പക്ഷെ തന്റെ മാതാപിതാക്കളോട് ചോദിക്കണമെന്നായിരുന്നു ദുര്‍ഗയുടെ നിലപാട്. തുടര്‍ന്ന് രണ്ടു പേരും വീട്ടുകാരോട് കാര്യം പറഞ്ഞു. നാലഞ്ച് കൊല്ലം കഴിഞ്ഞ് കല്യാണം കഴിക്കാനായിരുന്നു തീരുമാനം. ഇതിനകം സിനിമാമേഖലയില്‍ പേരെടുക്കണമായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ തങ്ങള്‍ കല്യാണത്തിന് തയ്യാറാണെന്ന് ദുര്‍ഗയും അര്‍ജുനും പറയുന്നു.

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  വിവാഹ ശേഷവും അഭിനയത്തില്‍ തുടരുമെന്ന് ദുര്‍ഗ പറയുന്നു. കല്യാണം ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും സ്ത്രീകള്‍ കോപ്രമെയ്‌സ് ചെയ്യുന്ന ആ പഴയ കാലത്തല്ല നമ്മള്‍ ജീവിക്കുന്നതെന്നും ദുര്‍ഗ പറയുന്നു. കല്യാണം തന്റെ ജോലിയെ ബാധിക്കില്ലെന്നാണ് താരം പറയുന്നത്. റാം, കിംഗ് ഫിഷ്, കുടുക്ക് 2025 എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: durga krishna
  English summary
  Durga Krishna Opens Up About Her Love Story With Arjun As The Couple Is Getting Married, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X