എന്തിരനില്‍ ആദ്യം വിളിച്ചത് കമലിനെ അല്ല, മോഹന്‍ലാലിനെ?
ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന സിനിമകള്‍ എടുത്ത് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, എല്ലാ ചിത്രങ്ങളിലും ഒരു മലയാളി സാന്നിധ്യം സൂക്ഷിക്കാന്‍ ശങ്കര്‍ ശ്രദ്ധിക്കാറുണ്ടെന്ന്. അങ്ങിനെ ഒടുവില്‍ റിലീസ് ചെയ്ത ഐ യിലെ പ്രധാന വേഷം സുരേഷ് ഗോപിയ്ക്കാകിയരുന്നു, മുഖ്യ വില്ലന്റെ വേഷം.
ഐയ്ക്ക് മുമ്പ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്തിരന്‍. ഐശ്വര്യ റായി ബച്ചനും രജനികാന്തും തകര്‍ത്തഭിനയിച്ച ചിത്രം കണ്ട് പലരും പറഞ്ഞു, ആ ചിത്രം ശങ്കര്‍ രജനിയ്ക്ക് വേണ്ടി ഒരുക്കിയതാണെന്ന്.

എന്നാല്‍, ഒരു റോബോട്ടിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശങ്കര്‍ ആദ്യം പരിഗണിച്ചിരുന്നത് കമല്‍ ഹസനെ ആയിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ശങ്കറിന്റെ അടുത്ത പ്രൊജക്ട് കമല്‍ ഹസന് ഒപ്പമാണെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. റോബോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രതീ സിന്റയായിരിക്കും നായികയെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനും മുമ്പ്, അതായത് കമല്‍ ഹസനെ പരിഗണിയ്ക്കും മുമ്പ് ഈ വേഷത്തിന് വേണ്ടി ശങ്കര്‍ ആദ്യം ആലോചിച്ചത് മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ആയിരുന്നത്രെ. മാതൃഭൂമി ക്ലബ് എഫ് എമ്മിന്റെ ബാല്‍ക്കണി എന്ന പരിപാടിയില്‍ പങ്കെടുക്കവെ സുരേഷ് ഗോപിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications