'കാമുകനെ തേടുന്നില്ല'; തിരുത്തുമായി എസ്തര്‍, ഞങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍
മലയാള സിനിമയിലെ പ്രിയപ്പെട്ട യുവനടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇപ്പോള്‍ നായികയായും അരങ്ങേറിക്കഴിഞ്ഞു. മോഹന്‍ലാന്‍ നായകനായ ദൃശ്യം 2വിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് എസ്തര്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
കഴിഞ്ഞ ദിവസം എസ്തര്‍ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ചിത്രങ്ങളോടൊപ്പം എസ്തര്‍ കുറിച്ച വാചകമായിരുന്നു ചര്‍ച്ചയായത്. ഒരു കാമുകനുണ്ടായിരുന്നുവെങ്കില്‍ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് എസ്തര്‍ കുറിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

എസ്തറിന്റെ കാമുകന്‍ ആകാന്‍ എന്താണ് യോഗ്യത, എവിടെ ആപ്ലിക്ഷേന്‍ ഫോം തുടങ്ങിയ രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരുന്നു. എന്നിട്ട് വേണോ ജോര്‍ജുകുട്ടി തല്ലിക്കൊന്ന് കുഴിച്ച് മൂടാന്‍ എന്നു ചോദിച്ചവര്‍ വരെയുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ വൈറല്‍ പോസ്റ്റിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് എസ്തര്‍.
ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തി കരീന കപൂർ; ചിത്രങ്ങള്‍
എഡിറ്റ് നോട്ട് ലുക്കിംഗ് ഫോര്‍ എ ബോയ് ഫ്രണ്ട് എന്ന് ക്യാപ്ഷന്‍ തിരുത്തിയിരിക്കുകയാണ് എസ്തര്‍. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന് തമാശരൂപേണ സോഷ്യല്‍ മീഡിയ താരത്തോട് പറയുകയാണ് ഇപ്പോള്‍. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Recommended Video
അതേസമയം ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ ദൃശ്യം 2 തെലുങ്ക് റീമേക്കിനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍. വെങ്കടേഷും മീനയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങളിലെത്തുന്നത്. മഞ്ജു വാര്യരും കാളിദാസും ഒരുമിക്കുന്ന ജാക്ക് ആന്റ് ജില്‍ ആണ് എസ്തറിന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ.


Click it and Unblock the Notifications