»   » ബാലതാരമല്ല, താരസുന്ദരിയാണ്! താരപുത്രന്‍ കാളിദാസ് ജയറാമിന്റെ നായികയായി എസ്തര്‍ അനില്‍! വിശേഷങ്ങളിതാ..

ബാലതാരമല്ല, താരസുന്ദരിയാണ്! താരപുത്രന്‍ കാളിദാസ് ജയറാമിന്റെ നായികയായി എസ്തര്‍ അനില്‍! വിശേഷങ്ങളിതാ..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ എസ്തര്‍ അനില്‍ നായികയാകുമെന്നാണ് പറയുന്നത്.

    താരരാജാവും താരപുത്രനും മിന്നിച്ചു! മോഹന്‍ലാലിന്റെയും പ്രണവിന്റെയും വക ഒരു ദിവസം രണ്ട് സര്‍പ്രൈസ്!

    ബാലതാരമായി മലയാള സിനിമയിലെത്തി നായിക നടിയായി മാറിയ താരമാണ് എസ്തര്‍. ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടു കൂടിയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ടോപ്പ് സിംഗറിന്റെ അവതാരകയാണ് എസ്തര്‍. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവ് ആയിരുന്നു.

    easthar-anil

    2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴില്‍ മിന്‍മിനി, കുഴലി എന്നീ രണ്ട് ചിത്രങ്ങളില്‍ ലീഡ് റോളില്‍ അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

    വിജയ് സേതുപതിയുടെ പ്രണയകഥ രസകരമാണ്! മലയാളിയായ ജെസിയെ പ്രൊപ്പോസ് ചെയ്തത് യാഹൂ വഴി!

    ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമയുടെ പിന്നണിയില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരുണ്ടാവുമെന്ന് സൂചനയുണ്ട്. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Esther Anil lead for Kalidas Jayaram's Jack and Jil

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more