മോശം കമന്റുകള്‍ അപ്പയെ വിഷമിപ്പിച്ചു, അവര്‍ മാനസിക തകരാറുള്ളവര്‍: എസ്തര്‍
ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് എസ്താര്‍. ഓള് എന്ന ചിത്രത്തിലൂടെ നായികയായി മാറിയെങ്കിലും മലയാളികള്‍ക്ക് ഇന്നും ഒരു മകളോടുള്ള വാത്സല്യമാണ് എസ്തറിനോട്. ഇപ്പോള്‍ ദൃശ്യം 2വിന്റെ റിലീസിന് കാത്തിരിക്കുകയാണ് എസ്തര്‍. ആദ്യ ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു എസ്തര്‍, ഇന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് താരം. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജീവമാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന മിക്കതാരങ്ങള്‍ക്കും, പ്രത്യേകിച്ച് നടിമാര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന വിഭാഗമാണ് സൈബര്‍ ആങ്ങളമാരും സദാചാരവാദികളും. എസ്തറിനും ഇക്കൂട്ടരില്‍ നിന്നും അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈയ്യടുത്ത് വൈറലായ എസ്തറിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വളരെ മോശമായ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ എസ്തര്‍ അതിനെയെല്ലാം അതിജീവിച്ചു.

അതേസമയം മോശം കമന്റുകള്‍ തന്റെ അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നാണ് എസ്തര്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എസ്തര്‍ മനസ് തുറന്നത്. പണ്ടൊക്കെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് അപ്പയായിരുന്നു. അപ്പോള്‍ മോശം കമന്റുകള്‍ കാണുമ്പോള്‍ അപ്പയ്ക്ക് വിഷമം തോന്നുമായിരുന്നു. ചെറിയ കുട്ടിയോട് എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ചിന്തയെന്ന് എസ്തര്‍ പറഞ്ഞു.

പിന്നീട് താന്‍ തന്നെ സ്വന്തം സോഷ്യല്‍ മീഡിയ കൈകാര്യം ചെയാന്‍ ആരംഭിച്ചു. ആദ്യമൊക്കെ മോശം കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നുമായിരുന്നുവെന്ന് എസ്തര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം താന്‍ തമാശയായാണ് കാണുന്നത്. ഫ്രണ്ട്‌സ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ച് ചിരിക്കുമെന്നും എസ്തര്‍ പറഞ്ഞു. മാനസികമായി തകരാറുള്ളവര്‍ക്ക് മാത്രമെ ഇങ്ങനെ പെരുമാറാന്‍ സാധിക്കുകയുള്ളൂവെന്നും എസ്തര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ മോശം കമന്റുകള്‍ തന്നെ അലോസരപ്പെടുത്താറില്ലെന്നും താരം വ്യക്തമാക്കി.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 19ന് ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 റിലീസ് ചെയ്യും. ആദ്യത്തെ ഭാഗത്തിന്റെ ചിത്രീകരണ സമയത്തു നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ താന്‍ കുറേക്കൂടി സീരിയസായെന്നാണ് എല്ലാവരുടേയും പരാതി എന്നാണ് എസ്തര്‍ പറയുന്നത്. പണ്ട് താന്‍ ഒരുപാട് സംസാരിക്കുമായിരുന്നുവെന്നും എസ്തര്‍ പറയുന്നു.
ആദ്യം ഭാഗത്തെ പോലെ തന്നെ ദൃശ്യം 2വും നല്ല കുടുംബ ചിത്രമായിരിക്കുമെന്നും എസ്തര്‍ അറിയിച്ചു. അന്നത്തെ കുട്ടിയില്‍ നിന്നും വളര്‍ന്ന് പ്ലസ് ടുവില്‍ പഠിക്കുന്ന കുട്ടിയായി മാറിയിട്ടുണ്ട് തന്റെ കഥാപാത്രമെന്ന് എസ്തര്‍ പറഞ്ഞു. അമ്മയുമായി എപ്പോഴും അടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യങ്ങള്‍ക്കും എസ്തര്‍ മറുപടി നല്‍കി. സംവിധായകന്‍ ജീത്തു ജോസഫിനോട് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇതോടെ നിര്‍ത്തുകയാണെന്നായിരുന്നു മറുപടി എന്നാണ് എസ്തര്‍ പറയുന്നത്.
Recommended Video

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് എസ്തര്‍ വ്യക്തമാക്കി. ദൃശ്യത്തിന്റെ തമിഴ്പതിപ്പിലും എസ്തര്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ തന്നെ ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, കോക്ക്‌ടെയില്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ ഓളിലൂടെയാണ് നായികയായി മാറുന്നത്. ജാക്ക് ആന്റ് ജില്‍ ആണ് പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.


Click it and Unblock the Notifications