'ഒരു കാമുകന്‍ ഉണ്ടായിരുന്നുവെങ്കില്‍'; എസ്തറിന്റെ കുറിപ്പ്, എവിടെ ആപ്ലിക്കേഷന്‍ ഫോം എന്ന് സോഷ്യല്‍ മീഡിയ

ബാലതാരമായി സിനിമയിലെത്തിയ താരമാണ് എസ്തര്‍ അനില്‍. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ. ദൃശ്യം 2വിലൂടെ വീണ്ടും എസ്തര്‍ കൈയ്യടി നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായി മാറിയിരുന്നു.

സ്റ്റൈലിഷ് ലുക്കില്‍ ബിഗ് ബോസ് സുന്ദരി; പുത്തന്‍ ചിത്രങ്ങള്‍

ഇപ്പോഴിതാ എസ്തര്‍ വീണ്ടും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. താരം പങ്കുവച്ചൊരു പോസ്റ്റാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. തനിക്ക് ഒരു കാമുകനുണ്ടായിരുന്നുവെങ്കില്‍ എന്ന എസ്തറിന്റെ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ഇതോടെ കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തുകയായിരുന്നു. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

സിംഗിള്‍ ലൈഫ്

കറുപ്പ് ജീന്‍സും വെള്ള ടോപ്പുമാണ് എസ്തര്‍ ധരിച്ചിരിക്കുന്നത്. മാളില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രമാണ് എസ്തര്‍ പങ്കുവച്ചിരിക്കുന്നത്. സിംഗിള്‍ ലൈഫ് എന്നു പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം എനിക്കൊരു കാമുകന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്ന ക്യാപ്ഷനും. ഇങ്ങനൊരു ക്യാപ്ഷന്‍ കണ്ടതോടെ സോഷ്യല്‍ മീഡിയ കമന്റുകളുമായി സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു.

ആപ്ലിക്കേഷന്‍ എവിടെ കിട്ടും

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പിന്നെന്തിനാ മുത്തേ ചേട്ടന്‍, എന്ന കാമുകന്‍ ആക്കുമോ, എന്നെല്ലാമാണ് കമന്റുകള്‍. ആപ്ലിക്കേഷന്‍ എവിടെ കിട്ടും ഉടനെ ഫില്‍ ചെയ്ത് തരാമെന്നായിരുന്നു മറ്റൊരു കമന്റ്. എന്തൊക്കെയാണ് എസ്തറിന്റെ കാമുകന് വേണ്ട ഗുണങ്ങളെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. രസകരമാണ് മിക്ക കമന്റുകളും. എന്നാല്‍ കമന്റുകളോട് എസ്തര്‍ പ്രതികരിച്ചിട്ടില്ല.

ദൃശ്യം 2വിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് എസ്തര്‍ ഇപ്പോള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയും വീണ്ടുമത്തിയപ്പോള്‍ അന്നത്തെ കുഞ്ഞിപ്പെണ്ണില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടുണ്ട് എസ്തര്‍. നായികയായി മാറിയ എസ്തര്‍ ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. മുംബൈയിലാണ് താരം പഠിക്കുന്നത്.

നായികയിലേക്ക്

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആയിരുന്നു എസ്തര്‍ നായികയായി മാറിയ സിനിമ. കാളിദാസും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആന്റ് ജില്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജീത്തു തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത്. ദൃശ്യത്തിന്റെ റീമേക്കുകളിലും എസ്തര്‍ അഭിനയിച്ചിരുന്നു.

Recommended Video

മനസ്സിൽ പ്രണയമുള്ള ഒരാളെ കണ്ടെത്താനായി എസ്തർ അനിൽ | filmibeat Malayalam
തമഴിലും തെലുങ്കിലും

2010ലാണ് എസ്തര്‍ സിനിമയിലെത്തുന്നത്. നല്ലവന്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഒരു നാള്‍ വരും എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് കോക്ക്‌ടെയ്ല്‍, ഡോക്ടര്‍ ലവ്, മല്ലു സിംഗ്, ദൃശ്യം 2, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഓളിലൂടെ നായികയായി മാറി. തെലുങ്ക് ചിത്രം ജോഹാറിലെ നായിക വേഷവും ശ്രദ്ധ നേടി. ജാക്ക് ആന്റ് ജില്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ എസ്തര്‍ അഭിനയിക്കുന്നത്. ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയിലെ അവതാരകയുമായിരുന്നു എസ്തര്‍.

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X