»   » ഫഹദ്-വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ വൈറല്‍: കാണാം

ഫഹദ്-വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ വൈറല്‍: കാണാം

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്ഥ സിനിമകളിലൂടെ തമിഴകത്തെ മുന്‍നിര നടന്മാരിലൊരാളായി മാറിയ താരമാണ് വിജയ് സേതുപതി. കാര്‍ത്തിക്ക് സുബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി തമിഴകത്ത് ശ്രദ്ധേയനാവുന്നത്. പിസ എന്ന ചിത്രത്തിന്റെ വിജയം താരത്തെ തമിഴിലുളള തിരക്കുളള നടന്‍മാരിലൊരാളാക്കി മാറ്റിയിരുന്നു. സാധാരണ മാസ് ചിത്രങ്ങള്‍ ചെയ്യാതെ അഭിനയപ്രാധാന്യമുളള എത് തരം വേഷങ്ങളും ചെയ്യുന്ന നടനാണ് വിജയ് സേതുപതി.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി അനുപം ഖേറിന്റെ രൂപമാറ്റം: ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണാം

സാധാരണക്കാരോട് പെരുമാറുന്നതും സാധാരണക്കാരനെ പോലെ ജീവിക്കുന്നതും കൊണ്ടാണ് അദ്ദേഹത്തിനെ ആരാധകര്‍ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നത്. പിസയ്ക്കു ശേഷമിറങ്ങിയ സൂതു കവും എന്ന ചിത്രം വിജയുടെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പുറത്തിറങ്ങിയിരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരുന്നത് നളന്‍ കുമാരസ്വാമിയായിരുന്നു.

vijay sethupathi

ഇതിനു ശേഷം പുറത്തിറങ്ങിയ പന്നെയാരും പദ്മിനിയും, നാനും റൗഡി താന്‍, കാതലും കടന്ത് പോകും, ഇരൈവി, ആന്‍ഡവന്‍ കാട്ടലൈ, ധര്‍മ്മദൂരൈ തുടങ്ങിയവയെല്ലാം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയ ചിത്രങ്ങളായിരുന്നു. വിജയ് സേതുപതിയെ പോലെ മലയാളത്തില്‍ വ്യത്യസ്ഥ ചിത്രങ്ങളുമായി എപ്പോഴുമെത്താറുളള താരമാണ് ഫഹദ് ഫാസില്‍. ഫഹദ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം എം. രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു. ശിവകാര്‍ത്തികേയനായിരുന്നു ചിത്രത്തില്‍ നായക വേഷത്തിലെത്തിയിരുന്നത്. വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ഫഹദ് അഭിനയിക്കുന്നത് വിജയ് സേതുപതിക്കൊപ്പമാണ്.

fahad fasil-vijay sethupathi

സൂപ്പര്‍ ഡീലകസ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താരറാണി സാമന്ത അക്കിനേനിയാണ് ചിത്രത്തിലെ നായിക. ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എപ്രില്‍ 27നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഷൂട്ടിംഗ് സമയത്ത് എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലിനെയും കാണിക്കുന്നുണ്ട്. ചിത്രത്തില്‍ വിജയുടെയും ഫഹദിന്റെയും പ്രകടനം കാണാനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എതായാലും പുതിയ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്.

കമല്‍ ചിത്രം ഹേ റാം റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ്: എന്ത് കാര്യത്തിനെന്ന് സോഷ്യല്‍ മീഡിയ! കാണാം

ആവേശമായി മമ്മൂട്ടി ചിത്രം പരോളിലെ പുതിയ ഗാനം: വീഡിയോ കാണാം

English summary
fahad fazil-vijay sethupathy super deluxe location video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X