ഫഹദ് ഫാസിലും മമ്മൂട്ടിയും ഒരുമിക്കുന്നു? വമ്പന്‍ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ഫഹദ് ഫാസിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു? ആരാധകരെ ആവേശം കൊള്ളിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് വരുന്നത് മലയാള സിനിമയില്‍ നിന്നുമല്ല, മറിച്ച് തെലുങ്കില്‍. അതെ, മലയാളത്തിന്റെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരു തെലുങ്ക് ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. അഖില്‍ അക്കിനേനിയുടെ ഏജന്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡിലെ താരസുന്ദരിയാകാന്‍ മറ്റൊരു താരപുത്രി; ഷനായ കപൂറിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

നേരത്തെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെ ഹഫദ് ഫാസില്‍ തെലുങ്ക് അരങ്ങേറ്റം നടത്തുന്നുവെന്ന് വ്യക്തമായിരുന്നു. ചിത്രത്തില്‍ വില്ലനായിട്ടായിരിക്കും ഫഹദ് എത്തുക. ആക്ഷന്‍ ചിത്രമായ പുഷ്പയുടെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങുകയും തരംഗമായി മാറുകയും ചെയ്തിരുന്നു. കന്നഡ താരം രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇതിന് പിന്നാലെയാണ് അഖില്‍ അക്കിനേനിയുടെ ഏജന്റിലും ഫഹദ് അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഏജന്റില്‍

ഏജന്റില്‍ ഒരു സ്‌പൈ ആയിട്ടാണ് ഫഹദ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ മേക്കേഴ്‌സ് ഫഹദുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫഹദിന് കഥ ഇഷ്ടപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇതുവരേയും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സൂചനകളുണ്ട്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിലെ വില്ലനാവുക എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തെലുങ്ക് ആരാധകര്‍ക്ക് മാത്രമല്ല, മലയാള സിനിമ പ്രേക്ഷകര്‍ക്കും വലിയൊരു വിരുന്നാകും ഏജന്റ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഫഹദും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത്. ഫഹദിന്റെ അരങ്ങേറ്റ ചിത്രമായ കൈയ്യെത്തും ദൂരത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നു. പിന്നീട് തിരിച്ചുവരവില്‍ അഭിനയിച്ച പ്രമാണിയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. 2013 ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ ആയിരുന്നു ഇരുവരും ഒരുമിച്ച് അവസാനമായി അഭിനയിച്ച സിനിമ.

ഇതിനിടെ വിക്രം

ഇതിനിടെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, കമല്‍ഹാസന്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന വിക്രം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. ആക്ഷന്‍ ചിത്രമായ വിക്രം ഇന്ത്യന്‍ സിനിമയിലെ തന്നെ മൂന്ന് വലിയ താരങ്ങള്‍ ഒരുമിച്ചു വരുന്ന സിനിമയിലെന്ന നിലയില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്.

Recommended Video

മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍

ഞങ്ങള്‍ക്ക് പറയാനുള്ളത്

മമ്മൂട്ടിയും ഫഹദും തെലുങ്ക് ചിത്രത്തിലൂടെ ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് ഒരു ഒന്നൊന്നര ചിത്രമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കമലിന് പിന്നാലെ മമ്മൂട്ടിയ്‌ക്കൊപ്പവും ഫഹദ് എത്തുന്നുവെന്നതും ഏതൊരു സിനിമാപ്രേമിയ്ക്കും ആവേശം പകരുന്ന വാര്‍ത്തയാണ്.

Read more about: fahadh faasil mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X