twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രായമായ സുലൈമാന് വേണ്ടി ഭാരം കൂട്ടരുതെന്ന് മമ്മൂട്ടി; മേക്കോവറിന് പിന്നിലെ കഥ പറഞ്ഞ് ഫഹദ്

    |

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണനാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. മാലിക് തീയേറ്ററില്‍ കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് തെല്ല് നിരാശ പകരുന്നതാണെങ്കിലും ഇപ്പോള്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂലൈ 15നാണ് സിനിമയുടെ റിലീസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്.

    നോക്കി മയക്കി മേഘ്‌ന ചൗധരി; ചൂടന്‍ ചിത്രങ്ങള്‍ കണ്ട് കിളി പോയി ആരാധകര്‍

    ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. പീരിയഡ് ഡ്രാമയായ മാലിക്കില്‍ സുലൈമാന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. അതുകൊണ്ട് തന്നെ സുലൈമാന്റെ 20 വയസ് മുതല്‍ 57 വയസ് വരെയുള്ള ഗെറ്റപ്പ് മാറ്റങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതിനായി ഫഹദ് ഫാസില്‍ നടത്തിയ മേക്കോവറുകള്‍ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവറിനെക്കുറിച്ച് ഫഹദ് ഫാസില്‍ മനസ് തുറന്നിരിക്കുകയാണ്. വിശദമായി വായിക്കാം.

    മമ്മൂട്ടിയാണ് പറഞ്ഞത്

    ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഫഹദ് മനസ് തുറന്നത്. സുലൈമാന് പ്രായമാകുമ്പോള്‍ സ്വാഭാവികമായും ഭാരം കൂടിയ ശരീരമായേക്കും എന്നതിനാല്‍ ഫഹദിനോട് ശരീരഭാരം കൂട്ടാന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് പിന്നീട് മമ്മൂട്ടിയാണ് പറഞ്ഞത്. മഹേഷ് നാരായണനോടായിരുന്നു മമ്മൂട്ടി ഇത് പറഞ്ഞത്. പ്രായമായ സുലൈമാനെ കാണിക്കുന്നതിന് ഫഹദിനോട് ഭാരം കൂട്ടാന്‍ പറയരുതെന്ന് മമ്മൂട്ടി പറയുകയായിരുന്നു. അങ്ങനെയാണ് സുലൈമാന്റെ ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് ഫഹദ് പറയുന്നത്.

    മെതേഡ് ആക്ടര്‍ അല്ല


    ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്കും ലൈവില്‍ ഫഹദ് മറുപടി നല്‍കിയിരുന്നു. എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചാണ് തന്നിലെ നടന്റെ നിലനില്‍പ്പ്. ബജറ്റിനെ കുറിച്ച് ആലോചിച്ചിട്ടല്ല ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. ഞാന്‍ ഒരിക്കലും മെതേഡ് ആക്ടര്‍ അല്ലെന്നും അതേസമയം ആക്ടിംഗിന് എന്റേതായ മെതേഡ് ഉണ്ടെന്നും ഫഹദ് പറഞ്ഞു.

     മാലിക്

    തിയറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടിയുള്ളതായിരുന്നു മാലിക്. കുറെക്കാലം തിയറ്റര്‍ റിലീസിനായി കാത്തിരുന്നെങ്കിലും ഇപോള്‍ മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് ഫഹദിന്റെ അഭിപ്രായം. മാലിക് എന്നത് എന്റെ കഥാപാത്രത്തെയല്ല സൂചിപ്പിക്കുന്നത്. ആ ഭൂമികയിലെ മൊത്തം ആളുകളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും താരം പറയുന്നു. അതേസമയം ഡിഡിഎല്‍ജെ പോലുള്ളൊരു റൊമാന്റിക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഫഹദ് തുറന്നു പറഞ്ഞു.

    Recommended Video

    Nimisha Sajayan about Fahadh Faazil | FilmiBeat Malayalam
    ട്രെയിലര്‍

    കഴിഞ്ഞ മാസം തീയേറ്ററില്‍ എത്തേണ്ടിയിരുന്ന സിനിമയാണ് മാലിക്. എന്നാല്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആരാധകര്‍ക്ക് ആകാംഷ പകരുന്നതായിരുന്നു ട്രെയിലര്‍. ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നതും മഹേഷ് തന്നെയാണ്. ഫഹദിന് പുറമെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

    Read more about: fahadh faasil
    English summary
    Fahadh Faasil Opens Up About How Mammotty Gave Advice For Malik's Transformation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X