ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ഫഹദിന്റെ അതിരന്‍ ട്രെയിലര്‍! വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

By Midhun Raj

Recommended Video

Athiran Official Trailer Reaction | Fahad Faasil | Sai Pallavi | Vivek | Filmibeat Malayalam

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം ഫഹദ് ഫാസിലിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നടന്റെതായി വിഷുവിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് അതിരന്‍.

പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതിരന്റെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്‌. ഇപ്പോഴിതാ ടീസറിനു പിന്നാലെ സിനിമയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.

അതിരന്റെ ട്രെയിലര്‍

അതിരന്റെ ട്രെയിലര്‍

പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു പുറത്തുവിട്ടിരുന്നത്. ഫഹദിനും സായി പല്ലവിക്കും സംവിധായകനും ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു പൃഥ്വി ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. ത്രില്ലടിപ്പിക്കുന്നൊരു വീഡിയോ ആണ് അതിരന്റെതായി പുറത്തുവന്നിരിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിക്കും അതിരനെന്ന് ട്രെയിലറില്‍ നിന്നും സൂചന ലഭിച്ചിരുന്നു. കൂടാതെ സിനിമയ്ക്ക് ഒരു ഹോളിവുഡ് സ്‌റ്റൈല്‍ ഉണ്ടെന്നും അധികപേരും അഭിപ്രായപ്പെടുന്നു.

മാനസിക രോഗാശുപത്രിയും ചുറ്റുവട്ടവും

മാനസിക രോഗാശുപത്രിയും ചുറ്റുവട്ടവും

കുമ്പളങ്ങിയിലെ ഷമ്മിക്ക് ശേഷം അതിരനില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്റെ നായികയായി സായി പല്ലവിയും ചിത്രത്തില്‍ എത്തുന്നു. സായി പല്ലവിയും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടിയാണ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് സിനിമയുടെ കഥാ പശ്ചാത്തലമെന്നാണ് അറിയുന്നത്.

ഇമോഷണല്‍ റൊമാന്റിക്ക് ചിത്രം

ഇമോഷണല്‍ റൊമാന്റിക്ക് ചിത്രം

പ്രകാശ് രാജ്,രണ്‍ജി പണിക്കര്‍,അതുല്‍ കുല്‍ക്കര്‍ണി,സുരഭി ലക്ഷ്മി,ലെന,നന്ദു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു ഇമോഷണല്‍ റൊമാന്റിക്ക് ചിത്രമാണ് അതിരെന്നാണ് അറിയുന്നത്. സിനിമ മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പ്രണയ ജോഡികളായിട്ടാണ് ഫഹദും സായി പല്ലവിയും എത്തുന്നത്.

ഊട്ടിയുടെ പശ്ചാത്തലത്തില്‍

ഊട്ടിയുടെ പശ്ചാത്തലത്തില്‍

കുട്ടിസ്രാങ്ക്,ഈമയൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.നവാഗതനായ വിവേകാണ് ഫഹദ് ഫാസിലിന്റെ അതിരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഊട്ടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രധാനമായും സിനിമ അണിയിച്ചൊരുക്കിയിരുന്നത്.

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു, എപ്രില്‍ 12നാണ് ഫഹദിന്റെ അതിരന്‍ പുറത്തിറങ്ങുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചിരുന്നു. ഫഹദിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകുമോ അതിരനിലെതേന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ട്രെയിലര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X