twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീയേറ്ററിലേക്കില്ല, മാലിക്കും കോള്‍ഡ് കേസും നേരിട്ട് ഒടിടിയിലേക്ക്; ഇനി മുന്നിലുള്ള വഴികള്‍ ഇങ്ങനെ!

    |

    മലയാളി മനസറിഞ്ഞൊന്ന് തീയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് കൊല്ലം ഒന്ന് കഴിഞ്ഞിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചിട്ടത്. പിന്നീട് കൊവിഡ് കേസുകള്‍ കുറയകയും അണ്‍ലോക്ക്ഡൗണ്‍ തുടങ്ങുകയും ചെയ്തപ്പോള്‍ തീയേറ്ററുകള്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ രണ്ടാം തരംഗം വന്നതോടെ വീണ്ടും അടച്ചിടേണ്ടി വന്നു.

    പ്രിയങ്കരി പ്രിയ; പ്രിയഭവാനിയുടെ ഹോട്ട് ചിത്രങ്ങള്‍

    തീയേറ്ററില്‍ പോയി തന്നെ കാണണമെന്ന് കരുതിയിരുന്ന പല സിനിമകളും ഇതിനോടകം തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളെ മാത്രം ലക്ഷ്യമാക്കി ചില സിനിമകള്‍ നിര്‍മ്മിക്കുന്നതിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. എങ്കിലും പരമാവധി തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നുറപ്പിച്ച് കാത്തിരുന്ന സിനിമകളുമുണ്ട്. അക്കൂട്ടത്തില്‍ രണ്ടെണ്ണമാണ് മാലിക്കും കോള്‍ഡ് കേസും.

     ഒടിടി റിലീസ്

    മാലിക്കിന്റെ ടീസര്‍ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തീയേറ്റര്‍ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ്. ഫഹദ് ഫാസില്‍ നായകനായ മാലിക്കും പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന കോള്‍ഡ് കേസും നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകള്‍ ഉടനെ തുറക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രണ്ട് ചിത്രങ്ങളും നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാമെന്ന ആലോചനകളിലേക്ക് കടന്നിരിക്കുന്നത്.

    ഒരുപാട് കാത്തിരുന്നു

    ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനെ തന്നെയുണ്ടാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ഒരുപാട് കാത്തിരുന്നുവെന്നും എന്നാല്‍ മുഴുവന്‍ സീറ്റുകളിലും ആളുകെ ഇരുത്തി പ്രദര്‍ശനം നടത്താന്‍ ഉടനെയൊന്നും സാധ്യമാകില്ലെന്ന് കണ്ട് ഒടിടി റിലീസിന് തയ്യാറെടുക്കുകയാണെന്ന് ആന്റോ ജോസ്ഫ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് അയച്ച കത്തില്‍ പറയുന്നു.

    നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ചിത്രങ്ങളുടേയും അവകാശം ആമസോണ്‍ പ്രൈമിനായിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം എങ്ങനെയായിരിക്കും ഇതിനോട് തീയേറ്റര്‍ ഉടമകള്‍ പ്രതികരിക്കുക എന്നതും കണ്ടറിയേണ്ടതാണ്. തീയേറ്ററുകളില്‍ നിന്നും കാണുക എന്ന ആഗ്രഹം നടക്കാതെ വരുമ്പോഴും കാത്തിരുന്ന സിനിമകള്‍ ഇനിയും വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന വശം കൂടി ചര്‍ച്ചയാകുന്നുണ്ട്.

     മാലിക്

    ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. പീരിയഡ് ചിത്രമായ മാലിക്കില്‍ ഫഹദ് ഫാസില്‍ വിവിധ ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് മാലിക്. ഫഹദിന് പുറമെ നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ മെയ് മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയാണ് മാലിക്.

    Recommended Video

    Malik Official Trailer Reaction | Mahesh Narayanan | Fahadh Faasil | FilmiBeat Malayalam
    കോള്‍ഡ് കേസ്

    അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അതിഥി ബാലന്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അരുവി താരം അതിഥിയുടെ ആദ്യ മലയാള ചിത്രമാണ് കോള്‍ഡ് കേസ്.

    Read more about: fahadh faasil prithviraj ott
    English summary
    Fahadh Faasil Starre Malik And Prithviraj's Cold Case To Go Direct OTT Release, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X