ഫഹദ് ഇനി തെലുങ്കിലേക്ക്; അല്ലു അര്‍ജുന് വില്ലനായി ഫഹദ് ഫാസില്‍

മലയാള മുഖമാണ് ഇന്ന് അല്ലു അര്‍ജുന്‍. തന്റെ അഭിനയ മികവു കൊണ്ട് ഓരോ സിനിമ കഴിയുമ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ്. കേരളത്തിന് പുറത്തുള്ള സിനിമാപ്രേമികളും ഫഹദിന്റെ അഭിനയ മികവിനെ അഭിനന്ദിക്കാറുണ്ട്. അതേസമയം മറ്റ് ഭാഷകളില്‍ അഭിനയിക്കാനുള്ള ഓഫറുകളെ നിരസിക്കാറാണ് ഫഹദ് പൊതുവെ ചെയ്യാറ്. താന്‍ ചിന്തിക്കുന്നത് മലയാളത്തില്‍ ആണെന്നായിരുന്നു അതിന് ഫഹദ് നല്‍കുന്ന ഉത്തരം.

ഇതിനിടെ തമിഴില്‍ ഫഹദ് അരങ്ങേറിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഫഹദ് ഫാസില്‍. തെലുങ്ക് സിനിമയിലെ സ്റ്റൈലിഷ് സ്റ്റാറായ അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റം. അതും വില്ലനായാണ് ഫഹദ് തെലുങ്കിലെത്തുന്നത്.

Fahadh Faasil

അല്ലു അര്‍ജുന്‍ നായകനാക്കുന്ന പുഷ്പയിലൂടെയാണ് ഫഹദ് തെലുങ്കിലെത്തുന്നത്. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് അഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് പുഷ്പ. മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. നേരത്തെ വിജയ് സേതുപതിയെയായിരുന്നു ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് വാര്‍ത്ത.

തെലുങ്ക് സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിലെ അല്ലു അര്‍ജുന്റെ ലുക്ക് നേരത്തെ വൈറലായി മാറിയിരുന്നു. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സുകുമാറും അല്ലു അര്‍ജുനും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് പുഷ്പ റിലീസ് ചെയ്യുന്നത്.

രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പുഷ്പ. ചന്ദനക്കള്ളടക്കത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഫഹദ് ഫാസിലും അല്ലു അര്‍ജുനും ഒരുമിക്കുന്നു എന്നത് ആരാധകര്‍ ആവേശത്തോടെയാണ് നോക്കി കാണുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് വലിയ താരങ്ങള്‍ മുഖാമുഖം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

Read more about: fahadh faasil allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X